അമ്പലവയല്‍: കാര്‍ഷിക മേഖലക്ക് ഉണര്‍വേകാന്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം. വയനാടന്‍ കലാവസ്ഥക്ക് അനുയോജ്യമായ വിവിധയിനം ഫല വൃക്ഷ തൈകള്‍ ഒരുക്കിയിരിക്കുകയാണ് കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ .
വിപണനാടിസ്ഥാനത്തില്‍ വരെ കര്‍ഷകനു ഗുണം നല്കുന്ന മാംഗോസ്, വെണ്ണപ്പഴം , സപ്പോട്ട, ലിച്ചി തുടങ്ങിയവ കര്‍ഷകനു മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കുന്ന ഇനം തൈകള്‍ കര്‍ഷകന്റെ കൃഷി ഇടങ്ങളില്‍ എത്തിക്കുവാനുള്ള തയാറെടുപ്പിലാണ് ഗവേഷണ കേന്ദ്രം. കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയും രോഗ ബാധയും കാര്‍ഷിക മേഖലയില്‍ നിന്നു പിന്നോട്ടടിക്കുന്ന സാഹചര്യത്തില്‍ പഴ വര്‍ഗ്ഗങ്ങളുടെ വിപണന സാധ്യത കര്‍ഷകരില്‍ എത്തിക്കുവാനുള്ള ശ്രമത്തിലാണ് ഗവേഷണ കേന്ദ്രമെന്ന് റിസര്‍ച്ച് അസ്സോസിയേറ്റ് ഡയറക്ടര്‍ ഡോ: പി. രാജേന്ദ്രന് അസ്സി: പ്രൊഫസര്‍ സ്മിത രവി എന്നിവര്‍ പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ ഇടവിള കൃഷി മാത്രം ചെയ്യുന്ന കര്‍ഷകര്‍ക്ക് നിത്യ വരുമാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നത്. എന്നും ഗുണ നിലവാരമുള്ള തൈകള്‍ മിതമായ വിലക്ക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കും എന്നും ഇവര്‍ പറഞ്ഞു.
അന്യം നിന്നു പോകുന്ന നെല്‍ കൃഷിക്ക് കരുത്തു പകരാന്‍ ആതിര, ഉമ തുടങ്ങിയ പുതിയ ഇനം വിത്തുകളും പാരമ്പര്യ രീതിയിലുള്ള ഗന്ധകശാല, ഗീതകശാല എന്നീ വിത്തിനങ്ങളും ഇവിടെ ലഭ്യമാണ് കൂടാതെ കേരശ്രീ, കേര ഗംഗ, കോമാടന്‍ എന്ന ഇനം തെങ്ങിന് തൈകളും പ്രധിരോധ ശേഷി കൂടിയ പന്നിയൂര്‍ വണ്‍ കുരുമുളക് തൈകളും വിതരണത്തിന് തയ്യാറായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: