പരപ്പനങ്ങാടി: ലഹരിമുക്തിയുടെ നല്ലപാഠങ്ങള്‍ നാടിന് പകര്‍ന്ന് നല്‍കുകയാണ് പരപ്പനങ്ങാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.ജെ.ജിനേഷ്. തൃശ്ശൂര്‍ ഇരിങ്ങാലകുട സ്വദേശിയായ ജിനേഷ് ചാര്‍ജ്ജെടുത്തതിന് ശേഷമുള്ള കഴിഞ്ഞ ഏട്ടുമാസക്കാലം പരപ്പനങ്ങാടിക്ക് പരിവര്‍ത്തനത്തിന്റെ കാലമായിരുന്നു. ഒരു നിയമപാലകന് എന്നതിലുപരി പരപ്പനങ്ങാടിക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന ആത്മമിത്രമായി വളര്‍ന്നിരിക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥന്. അക്ഷരാര്‍ത്ഥത്തില്‍ ഇതു തന്നെയാണ് ജനമൈത്രി പോലീസ്. ലഹരി മുക്ത പരപ്പനങ്ങാടി നഗരസഭ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇദ്ദേഹം മുന്‍നിരയില്‍നിന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജാതി-മത-കക്ഷിരാഷ്ട്രിയ ഭേദമന്യെ പരപ്പനങ്ങാടിക്കാരുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. ഓരോ പ്രദേശത്തും ലഹരിവിരുദ്ധ കൂട്ടായ്മകള്‍ രൂപകരിച്ചുകൊണ്ടാണ് ഗ്രാമവാസികല്ക്ക് ബോധവല്‍ക്കരണം നല്‍കുന്നത്. വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം തടയാന്‍ വിദ്യാര്‍ത്ഥി-സ്റ്റുഡന്റ്പോലീസ്-പിടിഎ സംയുക്ത ജാഗ്രതാസമിതികള്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. തുടര്‍ന്ന് വ്യാപാരി-വ്യവസായി കൂട്ടായ്മകളില്‍ കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ ലഹരി ഉല്പന്നങ്ങള് വില്ക്കുകയില്ലെന്നുള്ള ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നു.
ഓട്ടോ-ടാക്സി തൊഴിലാളികളുടെ ജാഗ്രതാസമിതികളും രൂപീകരിക്കപ്പെട്ടു. ഗ്രാമാന്തരങ്ങളിലെ ജാഗ്രതക്കായി കുടുംബശ്രീ, അയല്‍ക്കൂട്ടം, വാര്‍ഡ്സഭകള്‍, റസിഡന്റ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലും സമിതികള്‍ രൂപീകരിക്കുന്നു. വിവിധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാസമിതികള്‍ക്ക് കവലാളായി സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കര്‍മസമിതിയും സജീവം. പ്രഥമ നഗരസഭാ സമിതിയില്‍ രാഷ്ട്രീയ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ലഹരി വിമുക്ത നഗരസഭ എന്ന കാര്യത്തില്‍ കക്ഷിവ്യത്യാസമില്ലാതെ ജനപ്രതിനികളെല്ലാം ഒറ്റക്കെട്ടായി ഈ പോലീസ് ഉദ്യോഗസ്ഥന്റെ പിന്നിലുണ്ട്. രണ്ടു തെരഞ്ഞെടുപ്പുകള്‍ ഈയിടെ കടന്നുപോയെങ്കിലും പരപ്പനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയില്‍ കാര്യമായ ക്രമസമാധാന പ്രശ്നങ്ങളെന്നും ഉണ്ടായിട്ടില്ലെന്നത്. ഈ നിയമപാലകന്റെ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ്. പരപ്പനങ്ങാടിയിലെ ട്രക്കര്‍ ഡൈവറായ മുസ്തഫയുടെ മകള്‍ ഫാത്തിമ ഫിദയുടെ അപൂര്‍വ്വ രോഗത്തിന്റെ ചികിത്സക്കായി നാടൊരുമിച്ചപ്പോള്‍ പോലീസിലെ ജീവകാരുണ്യ സംഘടനയായ മേഴ്സി കോപ്പില് അംഗമായ ഇദ്ദേഹം മകള്‍ ഫാത്തിമ ഫിദയുടെ ചികിത്സക്ക് സംഘടയുടെ സഹായമേകിയതും ശ്രദ്ധേയമായി. ഇരുചക്രവാഹന അപകടങ്ങള്‍ പലതും കുടുംബങ്ങളുടെ കണ്ണീരായി മാറിയപ്പോള്‍ യുവതലമുറയെ ഹെല്‍മറ്റ് വെപ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ പരപ്പനങ്ങാടിയിലെ ആറ് പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം ലഭിക്കണമെങ്കില്‍ ഹെല്‍മറ്റ് ധരിക്കണമെന്ന ആശയത്തിന്റെ പിന്നിലും ഇദ്ദേഹമാണ്.
പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയശേഷം ഇതേ ആശയം സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുകയായിരുന്നു. ദീര്‍ഘവീക്ഷണമുള്ള കര്മോല്സുക്തനായ ഈ ഇന്‍സ്പെക്ടര്‍ക്ക് സമാധാനം കാംക്ഷിക്കുന്ന ഒരുനാടിന്റെ പൂര്‍ണ്ണ പിന്തുണയുമുണ്ട്. വികല രാഷ്ട്രീയ വേര്തിരുവുകള് തകര്‍ക്കുന്ന വേലിക്കെട്ടുകള്ക്കിപ്പുറം ഈ നാട് ശാന്തമാണ്. ഉണര്‍ന്നിരിക്കുന്ന ഈ നാട്ടുക്കുട്ടായ്മയില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: