കൊണ്ടോട്ടി: ബ്ലോക്ക് ഓഫീസില്‍ പട്ടികജാതി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ജീവനക്കാരനെ സസ്പെന്റ് ചെയ്യണമെന്ന് കേരള കണക്കന് മഹാസഭ ആവശ്യപ്പെട്ടു. കുലിവേല ചെയ്ത് ഉപജീവനം നടത്തുന്ന പട്ടികജാതിയില്‍പ്പെട്ട ഒട്ടേറെ കുടുംബങ്ങളില്‍ നിന്നും വിവിധ അവശ്യങ്ങള്‍ക്ക് നിത്യേന ഈ ഓഫസിലെത്തുന്നവരില് ഭൂരിഭാഗവും വനിതകളാണെന്നതിനാല് ഈ ജീവനക്കാരനെ ഓഫസില്‍ നിലനിര്‍ത്തുന്നത് ഉചിതമല്ലെന്ന് യോഗം ചൂണ്ടികാട്ടി. പട്ടികജാതി വിഭാഗങ്ങളോടുള്ള ഇത്തരം പീഡനങ്ങള്‍ ചെയ്തുവരുന്നവരെ സംരക്ഷിക്കുന്നതില്‍ നിന്നും പോലീസും, രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും പിന്മാറണം.
യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.നീലകണ്ഠന് കൊട്ടപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ശങ്കരന് നയബസാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പറമ്പന്‍ നീലകണ്ഠന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി.രാജന്, ധനീഷ് വായഴൂര്, വിഷ്ണു വാണിയമ്പലം, ട്രഷറര്‍ രാജേന്ദ്രന് കാലിക്കറ്റ് എയര്‍പോര്‍ട്ട്, റിജേഷ് ചെമ്മാനം, ശങ്കരന് കൊള്ളത്തൂര്‍, വിജയലക്ഷമി ചെമ്മാനം, സുകുമാരന്‍ കുനോള്മാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: