ചാലക്കുടി: പനമ്പിള്ള ഗോവിന്ദ മേനോന് സ്മരാക സ്കൂളില്‍ ആധുനിക രീതിയിലുള്ള സ്കൂളും, കോസ്മോസ് ക്ലബ്ബിന്റെ സമീപത്തായി ആധുനിക സ്റ്റേഡിയം നിര്‍മ്മിക്കുമെന്നുമുള്ള നഗരസഭയുടെ പ്രഖ്യാപനം മൂന് തീരുമാനങ്ങള്‍ പോലെയാകുമോയെന്ന് ആശങ്ക.ചാലക്കുടിയുടെ അടിപാതയുടെ നിര്‍മ്മാണവും,ടൗണ്‍ഹാള്‍ നിര്‍മ്മാണവും ഇത്തരത്തിലായിരുന്നു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ടൗണ്‍ഹാള്‍ നിര്‍മ്മാണം ആരംഭിച്ചത്.അടിപാത വിഷയത്തില്‍ ഇപ്പോഴും തര്‍ക്കം തുടരമ്പോള്‍ ഈ പ്രഖ്യാപനവും എന്ന് നടപ്പിലാക്കുമെന്ന് പറയുവാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. പ്രതിപക്ഷ ആവശ്യം വോട്ടിനിട്ടാണ് തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഒരു മണ്ഡലത്തില്‍ ഒരു ഹൈടെക് സ്ക്കൂള് നിര്‍മ്മിക്കുമെന്ന ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ബി.ഡി.ദേവസി എംഎല്‍എ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത് ഈ സര്‍ക്കാര്‍ സ്ക്കൂളാണ്.എന്നാല്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ഫണ്ടിനെക്കുറിച്ചോ ഒരു വ്യക്തതയുമില്ല.വര്‍ഷം തോറും ലക്ഷം കണക്കിന് രൂപയാണ് ചാലക്കുടി സര്‍ക്കാര്‍ ബോയ്സ് സ്ക്കൂളില്‍ അറ്റകുറ്റ പണിക്കായി നഗരസഭ ചിലവാക്കുന്നത് അതിന് പരിഹാരമായിട്ടാണ് പുതിയ സ്ക്കൂള് സമുച്ചയം നിര്‍മ്മിക്കുവാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നഗരസഭ തീരുമാനിച്ചിരുന്നതാണ്.എന്നാല്‍ വിഷയത്തില്‍ അഭിപ്രായ ഐക്യം ഇല്ലാത്ത കാരണം തീരുമാനം നീണ്ടു പോവുകയായിരുന്ന.
ബഡ്ജറ്റില്‍ ഒരു കോടി രൂപ നീക്കി വെച്ചിട്ടുണ്ടെങ്കിലും ആ തുക കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ കഴിയില്ല.സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സ്ക്കൂള് അപകട നിലയിലാണെന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ രേഖമൂലം അറിയിച്ചിട്ടൂള്ളതാണ്.എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന അവസ്ഥയിലൂമാണെന്നാണ് അഭിപ്രായം.
സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് പറയുന്ന സ്ഥലം കോസ്മോസ് ക്ലബ്ബിന് സമീപത്തായി ഏറ്റെടുക്കുമെന്ന് പറയുന്ന സ്ഥലം 12 ഏക്കര്‍ പാടശേഖരമാണ്.പാടശേഖരം നികത്തി ഒരു നിര്‍മ്മാണ പ്രവൃത്തികളും അനുവദിക്കില്ലെന്നാണ് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞിരിക്കുന്നത്.ആ നിയമം നടപ്പിലാക്കുകയാണെങ്കില്‍ അന്തരാഷ്ട്ര സ്റ്റേഡിയം എന്ന ചാലക്കുടികാരുടെ സ്വപ്നം വെറും പ്രഖ്യാപനം മാത്രമായി തീരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.പ്രമുഖരായ നിരവധി പേരുടെ നേതൃത്വത്തില്‍ നടന്ന നിരവധി യോഗ തീരുമാനങ്ങളെ അട്ടിമറിച്ചാണ് നഗരസഭ പുതിയ തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: