മുക്കൂട്ടുതറ: മലയോര മേഖലയുടെ ഇടത്താവളമായ മുക്കൂട്ടൂതറയുടെ സമീപ പ്രദേശമായ എലിവാലിക്കരയില്‍ മദ്യവും കഞ്ചാവും പുകയുന്നു. സന്ധ്യ കഴിഞ്ഞാല്‍ എലിവാലിക്കര ഈസ്റ്റ് കഞ്ചാവ് വലിക്കാരുടെ കേന്ദ്രമായി ത്തീരുകയാണന്നും നാട്ടുകാര്‍ പറയുന്നു. വാട്ടര്‍ ടാങ്കും, ആളൊഴിഞ്ഞ സ്ഥലവും മദ്യവും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗ കേന്ദ്രങ്ങളായി മാറിയതോടെ പ്രദേശത്തെ ജനങ്ങളും ഭീതിയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് മരാകമായ ലഹരിയിലായിരുന്ന ഒരാള്‍ തേക്കിന്‍ കൂപ്പില്‍ കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ച സംഭവവും എലിവാലിക്കരയിലാണ്. ആദ്യകാലത്ത് കൂലിപ്പണിക്ക് പോകുന്ന മുതിര്‍ന്നവരാണ് കഞ്ചാവ് ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന് ചെറുപ്പക്കാരും, വിദ്യാര്‍ത്ഥികളുമാണ് മദ്യവും കഞ്ചാവും ഉപയോഗിക്കാന്‍ മുന്‍പന്തിയിലുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. ചീറിപ്പായുന്ന എക്‌സെസ്സിനും പോലീസിന്റേയും മൂക്കിനു താഴെയാണ് ഈ ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം എന്നതും ശ്രദ്ധേയമാണ്. എലിവാലിക്കര വാര്‍ഡില്‍ ക്കൂടിയുള്ള യാത്രക്കാരെ സ്വീകരിക്കുന്നതു പോലും കഞ്ചാവിന്റെ ഗന്ധവും, പുകയുമാണന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നിരവധി തവണ ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞു വെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നും നാട്ടുകാര്‍ പറഞ്ഞു.ജനങ്ങളുടെ ജീവനു പോലും ഭീഷണിയായിത്തീര്‍ന്ന ഇവിടത്തെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















