പത്തനംതിട്ട: ചരല്‍കുന്നില്‍ നടന്ന കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃക്യാമ്പില്‍ ഉയര്‍ന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയുള്ള രൂക്ഷ വിമര്‍ശനം. ബാര്‍ കോഴ മുതല്‍ കാര്‍ഷിക മേഖലയടക്കമുള്ള വിഷയങ്ങളില്‍ യുഡിഎഫിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ ഉയര്‍ന്ന വിമര്‍ശനമാണ് യുഡിഎഫ് വിട്ടിറങ്ങാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തിന് ശക്തിപകര്‍ന്നത്.
കാര്‍ഷികമേഖലയോടുള്ള നീതി കേട് യുപിഎ സര്‍ക്കാരില്‍ നിന്നു കേരളത്തിനുള്ള തിരിച്ചടിയായി. പ്രശ്നംപരിഹാരത്തിനു കേരള കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചെങ്കിലും പരിഹാരമുണ്ടാക്കിയില്ല. പട്ടയപ്രശ്നത്തിലും കേരള കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. കെ.എം. മാണിയുടെ വീട്ടിലേക്കു കര്‍ഷകര്‍ മാര്‍ച്ച്
നടത്തുന്ന സാഹചര്യം വരെ ഉണ്ടായി. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ പേരിലും കേരള കോണ്‍ഗ്രസാണ് ആക്ഷേപം കേട്ടത്. ബാര്‍ കോഴക്കേസില്‍ ഇരട്ടനീതി ഉണ്ടായി. കെ.എം. മാണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം ചില കോണ്‍ഗ്രസ് നേതാക്കളുടെ
ഭാഗത്തുനിന്നും ഉണ്ടായതായും ക്യാമ്പില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടി. ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ്കൂടി അര്ഹമായിരുന്നെങ്കിലും നല്‍കിയില്ല. തദ്ദേശസ്ഥാപന
തെരഞ്ഞെടുപ്പില്‍ അവഗണിച്ചുവെന്നു മാത്രമല്ല, പാര്‍ട്ടി സ്ഥാനാര്ത്ഥികളെപരാജയപ്പെടുത്താന് വിമതന്മാരെ മത്സരിപ്പിച്ചു.നിയമസഭയിലേക്കു സിറ്റിംഗ് സീറ്റ് മാത്രമെന്ന നിലപാട് സ്വീകരിച്ചു.
പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കേണ്ട മണ്ഡലങ്ങളില്‍പോലും കോണ്‍ഗ്രസുകാര്‍
സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം നടത്തി. തിരുവല്ലയിലുംഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കേരള കോണ്ഗ്രസ്സ്ഥാനാര്ഥികള്ക്കെതിരെ വിമത പ്രചാരണത്തിനു നേതൃത്വം നല്കി.യുഡിഎഫിന്റെ പരാജയത്തിനു കാരണക്കാരനായ ബിജു രമേശിന്റെ വീട്ടില്‍ കല്യാണത്തിനു പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാട്ടിയ ആവേശവും ക്യാമ്പില്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ചു. ഏറ്റവുമൊടുവില്‍ യുഡിഎഫ് ചെയര്‍മാനെ തെരഞ്ഞെടുത്തപ്പോഴും കൂട്ടായ ചര്‍ച്ച നടന്നില്ലെന്നതും രോഷത്തോടെ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഏറെ ദുഖമുണ്ടെങ്കിലും കോണ്‍ഗ്രസുമായുള്ള വേര്‍പിരിയല്‍ അനിവാര്യമാണെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം.മാണി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: