കരുവാരക്കുണ്ട്: വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന കേരളാംകുണ്ട് വെളളച്ചാട്ടം ദേശീയ സാഹസിക ടൂറിസത്തില്‍ ഇടം നേടി. കേരളാംകുണ്ട് വെളളച്ചാട്ടം പദ്ധതി ഉദ്ഘാടനം ചെയ്ത് ആറു മാസത്തിനിടെ സന്ദര്‍ശിച്ചത് 35000 സഞ്ചാരികളാണ് ഇതോടെയാണ് സാഹസിക വെളളച്ചാട്ട മേഖലയായ കേരളാംക്കുണ്ട് ദേശീയ സാഹസിക ടൂറിസത്തില്‍ ഇടം നേടിയത്. ജില്ലയില്‍തന്നെ ആദ്യമായിട്ടാണ് ഒരു വെളളച്ചാട്ടം മേഖല ദേശീയ സാഹസിക ടൂറിസത്തില്‍ ഇടം നേടുന്നതെന്ന് ഡിടിപിസി സെക്രട്ടറി വി.ഉമ്മര്‍ക്കോയ അറിയിച്ചു.
പ്രകൃതിഭംഗി നിലനിര്‍ത്തി സഞ്ചാരികള്‍ക്ക് ദൃശ്യഭംഗി നല്കുന്ന പദ്ധതികളാണ് വിനോദ സഞ്ചാരവകുപ്പ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയത്. പ്രരംഭഘട്ടത്തില്‍ തന്നെ ടൂറിസംവകുപ്പ് ഒരു കോടി രൂപ ചിലവില്‍ ഈ പ്രദേശത്ത് വിവിധ പദ്ധതിക്കള്‍ പൂര്‍ത്തികരിച്ചിരുന്നു. ഇതിനു പുറമെ സ്വകാര്യ പങ്കാളിത്വത്തോടുകൂടെ ഏഴ് പുതിയ സാഹസിക ടൂറിസം പദ്ധതികളും ഇവിടെ നടപ്പിലാക്കും. വെളളച്ചാട്ട മേഖലയിലേക്ക് ഇരുമ്പ് കമ്പിയിലുടെയുളള സഞ്ചാരം, വെളളച്ചാട്ടത്തിനു മുകളില്‍ ഗഌസ് ബ്രിഡ്ജ്, പാറയിലൂടെ 70 അടി ഉയരത്തിലേക്ക് റോക്ക് ക്ലാമ്പിംങ്, ബര്‍മ ബ്രിഡ്ജ്, കമാന്റോ വല, റോപ്പ് സൈക്കിളിംങ് തുടങ്ങി പദ്ധതികളാണ് സാഹസിക ടൂറിസത്തില്‍ ഉള്‍പ്പെടുത്തി മേഖലയില്‍ നിര്‍മ്മിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്നും 1350 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുമ്പന് മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിക്കിണങ്ങിയ ടൂറിസം പദ്ധതികളാണ് ഈ മേഖലകളില്‍ നടപ്പിലാക്കുന്നത്. മലമുകളില്‍ നിന്നും വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നീര്ചോലകള് സംഗമിച്ചാണ് കേരളാംകുണ്ട് വെളളച്ചാട്ടം രൂപപ്പെടുന്നത്.
കേരളത്തിന്റെ ചിറാപ്പുഞ്ചിയെന്നാന്ന് ഈ മേഖലയെ അറിയപ്പെടുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. അപൂര്‍വ്വയിനം സസ്യജന്തുകളുടെ ആവാസകേന്ദ്രം കൂടിയാണ് കേരളാംകുണ്ട്. പ്രകൃതി പഠനത്തിനും, ഗവേഷണത്തിനും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് മേഖലയില്‍ എത്തിചേരുന്നത് ഇതിനുപുറമെ കല്‍ക്കുണ്ടിന് സമീപമുള്ള സൈലന്റ് വാലിയില്‍ നിന്ന് ഒക്ടോബര്‍ മാസം അവസാനത്തോടെ കരുവാരകുണ്ടിലെത്തുന്ന വിവിധയിനം ചിത്രശലഭങ്ങള്‍ നയന മനോഹരമായ കാഴ്ചയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
കരുവാരക്കുണ്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്കുണ്ടിലെത്താം. മലമുകളില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിനൊപ്പം അണിഞ്ഞൊരുങ്ങി നില്ക്കുന്ന പ്രകൃതിയുമാണ് കല്ക്കുണ്ടിനെ വ്യത്യസ്തമാക്കുന്നത.്
വേനലിലും നിലക്കാത്ത ജലപ്രവാഹമാണ് മറ്റൊരു പ്രത്യോകത നൂറിലധികം ഇരുമ്പ് ഗോവണികള്‍ തീര്‍ത്ത് ഉയരത്തുനിന്നും ചാടുന്ന വെളളച്ചാട്ടത്തിന് കുറുകെ നിര്‍മ്മിച്ച ഇരുമ്പ് പാലമാണ് മുഖ്യ ആകര്‍ഷകകേന്ദ്രം.
വെളളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെട്ടു പോവാതെ ഏറ്റവും അടുത്തു നിന്ന് സഞ്ചാരികള്‍ക്ക് ആസ്വാദിക്കാന്‍ വേണ്ടി മുകളില്‍ നിന്ന് വെളളച്ചാട്ടത്തിലേക്ക് നിര്‍മ്മിച്ച വ്യൂപോയന്റും സഞ്ചാരികളുടെ മനം കവരുന്നുണ്ട്. ഇതിനു പുറമെ ഭക്ഷണശാല, ഡ്രസ്സിംഗ് റൂം, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: