കോട്ടയം: കാണക്കാരി പഞ്ചായത്തിലെ ഏക ആരോഗ്യകേന്ദ്രമായ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ രോഗികളെ കിടത്തി ചികിത്സിക്കുന്ന സംവിധാനത്തോടുകൂടിയുള്ള ആശുപത്രിയായി ഉയര്‍ത്തണമെന്ന് എന്‍സിപി സംസ്ഥാന നിര്‍വ്വവാഹക സമിതിയംഗം കാണക്കാരി അരവിന്ദാക്ഷന്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കി. ഏറ്റവും അദികം പാവപ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് മറ്റ് അലോപ്പതി ആശുപത്രികള്‍ ഒന്നും തന്നെയില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കളത്തൂരില്‍ സ്ഥിതിചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രം വിപുലീകരിച്ച് എക്‌സറേ യൂണിറ്റും വിവിധ പരിശോധനയ്‌ക്കുള്ള ലാബുകളും നിര്‍മ്മിച്ച് രോഗികളെ കിടത്തി ചികിത്സിക്കുന്ന ഒരു ആശുപത്രിയായി ഈ സ്ഥാപനത്തെ ഉയര്‍ത്തണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
















