തൃശൂര്‍: കൃത്യമായ സമയത്ത് തെങ്ങുകളുടെ വിളവെടുപ്പ് നടത്തുവാന്‍ സാധിക്കാത്തതിനു പരിഹാരമായി കാര്‍ഷിക സര്‍വകലാശാല. പൊഴിഞ്ഞുവീഴുന്ന തേങ്ങകള്‍ മനുഷ്യര്‍ക്ക് അപകടകരമാവുമോ, സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് നാശം വരുത്തുമുമോ, അയല്‍വാസികള്‍ക്ക് പ്രശ്നം ഉണ്ടാവുമോ എന്ന് പേടിക്കേണ്ട. വീഴുന്ന തേങ്ങകള്‍ കുട്ടയില്‍ തന്നെ ശേഖരിച്ചുവയ്ക്കുന്നതിന് തേങ്ങ തൊട്ടില് തയ്യാറായി. കാര്‍ഷിക ഗവേഷണ കേന്ദ്രം ഭക്ഷ്യ സുരക്ഷാ സേനയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ക്യത്യമായ സയത്ത് തേങ്ങയിടാന്‍ സാധിക്കാത്തതുകൊണ്ട് കൊഴിഞ്ഞുവീഴുന്ന തേങ്ങ അപകടകരമാകുമോ എന്ന വ്യാകുലതയിലാണ് എല്ലാവരും. ഈ പ്രശ്നത്തിന് പരിഹാരമായിട്ടാണ് തേങ്ങ തൊട്ടില് തയ്യാറാക്കിയിരിക്കുന്നത.്
തേങ്ങാ തൊട്ടിലിന് അഷ്ടഭുജാകൃതിയിലുള്ള ശേഖരണ കുട്ട, തെങ്ങുമായി ബന്ധിപ്പിക്കുന്ന രണ്ടു കപ്പികള്‍, കയര്‍ ചുറ്റിവയ്ക്കാനുളള റോളര്‍ എന്നീ ഭാഗങ്ങളാണുള്ളത്. ശേഖരണ കുട്ടയ്ക്ക് 2.5 മീറ്റര്‍ വ്യാസവും, 75 സെന്റീമീറ്റര്‍ ഉയരവുമുണ്ട്. അഷ്ടഭുജാകൃതിയോടുകൂടിയ ഈ കുട്ട 50 ത 3.17 മില്ലീമീറ്റര്‍ ഏ. ക വയര്‍ മെഷുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ 50 തേങ്ങകള്‍ ശേഖരിക്കാന്‍ സാധിക്കും. കുട്ടയിലുള്ള 50 ഃ 65 സെന്റീമീറ്റര്‍ വലുപ്പമുള്ള ഒരു കവാടത്തിലൂടെ തേങ്ങ താഴേക്ക് വീഴ്ത്താവുന്നതാണ്. ഇതിലൂടെ തേങ്ങതൊട്ടിലിനുള്ളില് കയറി ചുറ്റും നടന്നുകൊണ്ട് തെങ്ങിന്റെ മണ്ട വൃത്തിയാക്കുന്നതിനും, തേങ്ങയിടുന്നതിനും സാധ്യമാണ്. രണ്ടു കപ്പികളോട് കൂടിയ ഒരു ബ്രാക്കറ്റ് തെങ്ങിന്റെ മുകളില്‍ ഉറപ്പിച്ചിരിക്കുന്നു. ഇതിനോട് ബന്ധിച്ചുള്ള ഒരു പ്ലാസ്റ്റിക് കയറിലൂടെയാണ് കുട്ട മുകളിലേക്ക് കയറ്റുന്നതും, താഴേക്ക് ഇറക്കുന്നതും. തെങ്ങിന്റെ മണ്ടയുടെ ഭാഗത്തുനിന്നും 1.5 മീറ്റര്‍ താഴെ കുട്ടയെ തെങ്ങുമായി ബന്ധിപ്പിക്കുന്നു. പ്ലാസ്റ്റിക് കയറിന്റെ ഒരറ്റം തെങ്ങിന്റെ താഴ്ഭാഗത്ത് ഉറപ്പിച്ചിരിക്കുന്ന റോളറില്‍ ചുറ്റിവയ്ക്കുന്നു. ശേഖരണ കുട്ട മുകളിലെത്തിയാല്‍ റോളറില്‍ ഘടിപ്പിച്ചിട്ടുള്ള പൂട്ട് കൃത്യസ്ഥാനത്ത്, കുട്ടയെ ഉറപ്പിച്ചു നിര്‍ത്തുന്നു. തേങ്ങ തൊട്ടില് നിറയുന്നതനുസരിച്ചറായി കുട്ട താഴെക്കിറക്കി തേങ്ങകള്‍ ശേഖരിക്കാം. അതിനുശേഷം കുട്ട തെങ്ങിനുമുകളിലേക്ക് കയറ്റി ഉറപ്പിക്കുന്നതിന് കര്‍ഷകനുതന്നെ സാധിക്കും.
ഏകദേശം 9,000/ രൂപയാണ് ഇതിന്റെ വില. ഈ സൗകര്യം എല്ലാവര്ക്കും ലഭ്യമാക്കണമെന്നാണ് ഈ ഗവേഷണ കേന്ദ്രം ലക്ഷ്യമിടുന്നത്. കാര്‍ഷിക യന്ത്രങ്ങളിലൂടെ സാമൂഹിക സുരക്ഷയും ജീവന് സുരക്ഷയും ഉറപ്പുവരുത്തുക എന്ന ആശയം മുന്‍നിര്‍ത്തി ഭക്ഷ്യ സുരക്ഷാ സേനയുടെ ഗവേഷണ വികസന വിഭാഗമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കാര്‍ഷിക ഗവേഷണ വിഭാഗം മേധാവി ഡോ. യു. ജയ്കുമാരന്റെ നേതൃത്വത്തില്‍ ഡോ. ഷൈല ജോസഫ്, ഡോ. ലത, ഡോ. പ്രേമന്, ശ്രീ. സി. ഉണ്ണികൃഷ്ണന്, എഞ്ചി. സിഞ്ചുരാജ്, , ശ്രീ. ജോസഫ് എന്നിവര്‍ ചേര്‍ന്ന ഒരു ഗവേഷണ ടീം ആണ് ഈ തേങ്ങാ തൊട്ടില് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: