കാഞ്ഞങ്ങാട്: നിരവധി കോട്ടകളും പൈതൃക സ്മാരകങ്ങളുമുള്ള കാസര്‍കോട് ജില്ലയില്‍ പുരാവസ്തു വകുപ്പിന്റെ ഓഫീസ് തുറക്കണമെന്ന് ആവശ്യം. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കോട്ടകളും, പൈതൃക കേന്ദ്രങ്ങളുമുള്ളത് കാസര്‍കോട് ജില്ലയിലാണ്. എന്നിട്ടും ഇവ സംരക്ഷിക്കാനുളള നടപടി സ്വീകരിക്കേണ്ട പുരാവസ്തു വകുപ്പിന്റെ ഓഫീസ് ജില്ലയിലില്ലാത്തത് കോട്ടകളുടെ നാശത്തിനും കയ്യേറ്റത്തിനും കാരണമാകുന്നതായും ആരോപണമുണ്ട്. ജില്ലയില്‍ വകുപ്പ് ഉദ്യോഗസ്ഥരെത്തണമെങ്കില് കോഴിക്കോട് നിന്നാണ് വരേണ്ടത്. ഇത് പെട്ടെന്നുള്ള ഇടപെടലുകള്‍ക്ക് തടസമാകുന്നതായി ജില്ലാ പൈതൃക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. കാഞ്ഞങ്ങാട് നഗരസഭയുടെ പൈതൃക നഗരം പദ്ധതിയില്‍പ്പെടുത്തി കോട്ട നവീകരണം നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പൈതൃക സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ സുകുമാരന്‍ പെരിയച്ചൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: