മലപ്പുറം: ബിഡിജെഎസ് സാധാരണക്കാരന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പാര്‍ട്ടിയാണെന്ന് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. മലപ്പുറം ജില്ലാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വന്‍കിട പാര്‍ട്ടികള്‍ ബിഡിജെഎസിനെ നശിപ്പിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണ്. പ്രതിസന്ധികളെ തരണം ചെയ്ത് കൂടുതല്‍ ഊര്‍ജ്ജത്തോടെ ബിഡിജെഎസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ദാസന് കോട്ടക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അംഗം സന്തോഷ് അരയക്കണ്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പൂതേരി ബാലന്, ശിവാനന്ദന്, പ്രദീപ് ചുങ്കപ്പള്ളി, ജില്ലാ സെക്രട്ടറിമാരായ മധുസൂദനന്, അഡ്വ.എം.രാജന് എന്നിവര്‍ സംസാരിച്ചു. ഗിരീഷ് മേക്കാട് സ്വാഗതവും സുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: