വള്ളിക്കുന്ന്: ബിജെപി വള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സുസ്ഥിര വികസന സെമിനാര്‍ സംഘടിപ്പിക്കും. നാളെ ഉച്ചക്ക് രണ്ട് മണിക്ക് നേറ്റീവ് എയുപി സ്കൂളില്‍ വെച്ച് നടക്കും. ബിജെപി ദേശീയ സമിതി അംഗം കെ.ജനചന്ദ്രന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ വിശദീകരണവും അത് നേടിയെടുക്കുന്നതിനെയും പറ്റി സാമ്പത്തിക സാക്ഷരതാ കേന്ദ്രത്തിലെ മാധവന് നമ്പൂതിരി ക്ലാസ് എടുക്കും. മണ്ണില്‍ മനോജ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: