തിരുവല്ല: ചങ്ങനാശ്ശേരി കവിയൂര്‍ പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.കവിയൂരില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു.മന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സാധിച്ചില്ലന്ന് ദിനേശ് കുമാര്‍ കുറ്റപ്പെടുത്തി.പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ടാറിങ് തകര്‍ന്ന് പൊളിഞ്ഞ പാതയില്‍ ഓടകള്കൂടി നിറഞ്ഞതോടെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. ചങ്ങനാശ്ശേരിയില്‍നിന്ന് തോട്ടഭാഗംവരെ പതിനെട്ട് കീലോമീറ്ററോളം ദൂരംവരുന്ന റോഡില്‍ പായിപ്പാട് മുതല്‍ തോട്ടഭാഗംവരെ എട്ട് കീലോമീറ്റല് ദൂരത്തില്‍ ടാറിങ്ങുപോലും കാണാനാവത്തവിധം തകര്‍ന്നു കിടക്കുന്നു.ഇതിനിടയിലാണ് കവിയൂര്‍ മുതല്‍ ഞാലിക്കണ്ടംവരെയുള്ള ഓടകളും മണ്ണും മാലിന്യവുംമൂടി കിടക്കുന്നത്. ഇത് നീക്കംചെയ്യാത്തതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ വഴിയില്‍ കെട്ടിക്കിടക്കുന്നു. കവിയൂര്‍ കാണിക്കമണ്ഡപം മുതല്‍ ഞാലിക്കണ്ടം കവലവരെ വെള്ളക്കെട്ടാണ്. മഴ പെയ്താലുടനെ റോഡ് ചെളിക്കുളമായി മാറുന്നു.സ്കൂള്‍ കുട്ടികള്‍, വഴിയാത്രക്കാര്‍, വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്നവര്‍ ഇവരെല്ലംതന്നെ വണ്ടികള്‍ കടന്നുപോകുമ്പോള്‍ തെറിക്കുന്ന ചെളിവെള്ളംവീണ് ദുരിതമനുഭവിക്കുന്നു. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഇതുവഴി കടന്നുപോയാല്‍ ഇവയുടെ ഉള്ളിലേക്ക് ഒഴുക്കുകയറി വണ്ടികളുടെ എന്‍ജിന്റെ പ്രവര്‍ത്തനംവരെ നിലയ്ക്കുന്നു. റോഡിന്റെ ദുരിതത്തിനെതിരെ നാട്ടുകാര്‍ സമരങ്ങള്‍ നടത്തിയിട്ടും പി.ഡബ്ള്യു.ഡി. അധികൃതര്‍ കണ്ട മട്ടില്ല. വന്‍കുഴികളില്‍ ഇവര്‍ ഇറക്കിയിട്ട ഒന്നരയിഞ്ച് ഇളകിപ്പോയിട്ട് മാസങ്ങളായി.മഴക്കാലത്തിന് മുമ്പ് ഓടകള്‍ വൃത്തിയാക്കിയിരുന്നെങ്കില്‍ വെള്ളക്കെട്ടെങ്കിലും ഒഴിവാക്കമായിരുന്നു. ഇതെങ്കിലും ചെയ്തിരുന്നെങ്കില്‍ കുഴികളില്‍ ചാടിയെങ്കിലും പോകാമായിരുന്നു. ഇപ്പോഴാകട്ടെ നീന്താനും നടക്കാനും വയ്യാത്ത അവസ്ഥയിലാണ് ഇതിന്റെ ഗതി.കവിയൂര്‍ വഴി ചങ്ങനാശ്ശേരിക്കുള്ള എളുപ്പമാര്ഗത്തിനാണ് ഈ ദുര്‍ഗതി. സംസ്ഥാന ബജറ്റില്‍ ഇതിന്റെ പണിക്കായി പത്തുകോടി രൂപ ഇത്തവണ വകയിരുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ കാര്യം മുറപോലെ നടന്നുവരുമ്പേഴോക്ക് നാട്ടുകാരടെ നടുവൊടിയും.കവിയൂരില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ബിജെപി പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ കെആര്‍ വിനോദ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ കെ.ടി രാജേഷ്,അഖില്‍,മോഹന്‍,ബൈജുകുട്ടന്‍, ബിജെപി ഭാരവാഹികളായ പ്രകാശ് ബി.പിള്ള,ജയപ്രകാശ്,രാജേഷ്കുമാര്‍,പ്രസന്നകുമാര്‍,മോഹനന്,സുഭാഷ് അരുണ്‍,മന്മഥന്,പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: