കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട ദളിത് യുവതി സരസ്വതിക്ക് തുടര്‍ ചികിത്സയ്ക്കുള്ള മുഴുവന്‍ ചെലവുകളും ബിജെപി വഹിക്കും. മധൂര്‍ പഞ്ചായത്തംഗം എം.ആര്.യോഗീഷ്, നഗരസഭ കൗണ്‍സിലര്‍മാരായ ശങ്കരന്, അരുണ്‍കുമാര്‍ ഷെട്ടി എന്നിവര്‍ അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചാണ് ഉറപ്പ് നല്‍കിയത്. വീട് നിര്‍മ്മാണത്തിലുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഉടന്‍ നിര്‍മ്മിച്ച് നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹക് അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സരസ്വതിയുടെ വീട് സന്ദര്‍ശിച്ചു. ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് രമേശ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: