കാസര്‍കോട്: നീര്ച്ചാല് സെന്റ് മേരീസ് കോളേജില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന കോളേജ് പ്രിന്‍സിപ്പല്‍ ജീവ ചാക്കോ മാന്യതയുണ്ടെങ്കില്‍ സ്ഥാനത്തു നിന്ന് രാജിവെക്കണമെന്ന് എബിവിപി ജില്ല സമിതി പ്രസ്താവിച്ചു. മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് മാനേജ്മെന്റ് ക്വാട്ടയിലാണ് പ്രവേശനം നല്‍കിയതെന്ന് കാട്ടി പ്രിന്‍സിപ്പല്‍ പണം വാങ്ങിയെന്ന ആരോപണം നിലനില്‍ക്കെ ഒരു നടപടിയും സ്വീകരിക്കാതെ മുന്നോട്ട് പോകാനാണ് മാനേജ്മെന്റിന്റെ തിരുമാനമെങ്കില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തിക്കൊണ്ട് എബിവിപി സമര പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. കോളേജില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എബിവിപി കാസര്‍കോട് ജില്ല കണ്‍വീനര്‍ പ്രണവ് പരപ്പ ജോയിന്‍ കണ്‍വീനര്‍ ശ്രീഹരി രാജപുരം എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: