തിരുവല്ല: രാജ്യത്തെ എവണ്‍ സ്റ്റേഷനുകളിലേക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന തിരുവല്ല റെയില്വേസ്റ്റേഷന് വികസനത്തിന് അള്ള് വെക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി യൂവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ സിബിസാം തോട്ടത്തില്‍.സ്റ്റേഷന് വികസനത്തിന്റെ ഒറ്റുകാരായി പ്രവര്‍ത്തിച്ച ചിലര്‍ വികസനത്തിന്റെ അനുവാചകരാകാന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.റെയില്‍വേക്ക് പണം മുടക്കില്ലാതെ റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുകയും ഇതിലൂടെ റെയില്‍വേക്ക് വര്‍ദ്ധിച്ച വരുമാനവും ജനങ്ങള്‍ക്ക് മികച്ച സേവനവും ലഭിക്കുന്നത്.രാജ്യത്തെ അഞ്ഞൂറോളം എ വണ്‍, എ ക്ലാസ് സ്റ്റേഷനുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.തിരുവല്ല റെയില്‍വേസ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലെത്തിച്ച നരേന്ദ്രമോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും യുവമോര്‍ച്ച അറിയിച്ചു.തിരുവല്ല റെയില്വേസ്റ്റേഷന് വികസനം അട്ടിമറിക്കാന്‍ ഭൂമിവിട്ടുനല്കാന് വിസമ്മതിച്ച വ്യക്തികള്‍ക്ക് ഒപ്പം ചില രാഷ്ട്രീയക്കാരും,പ്രമുഖ മണ്ഡലങ്ങളിലെ ജനപ്രതിനിധികളും ഉണ്ടായിരുന്നെന്നാണ് വാസ്തവം . ജില്ലയിലെ മുതിര്‍്ന്ന കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത ബന്ധു അടക്കം ആറ് പേര് ഭൂമി ഏറ്റെടുക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വേണ്ട ഉത്താശ ചെയ്ത് കൊടുത്ത് അനുകൂല വിധി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചത് ഇത്തരക്കാരാണ്.തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള നിര്‍ദ്ദിഷ്ട സബര്‍ബന്‍ ട്രയിന്‍ തിരുവല്ലയിലേക്ക് നീട്ടാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കും. ശബരിമല സീസണിലേക്കുള്ള ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ തിരുവല്ല സ്റ്റേഷനെ ഉള്‍പ്പെടുത്തണമെന്നും യുവമോര്‍ച്ച ് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറിമാരായ രാജേഷ് ആലപ്പാട്,വിഷ്ണി മോഹന്‍,നിയോജകമണ്ഡലം അദ്ധ്യക്ഷന്‍ അഖില്‍ മോഹന്‍ എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: