തിരുവല്ല: നഗരമധ്യത്തിലെ കെഎസ്ആര്‍ടിസി ബസ്ടെര്‍മിനല്‍ നേരം ഇരുട്ടിയാല്‍ വെളിച്ചമില്ലാത്തത് അപകടങ്ങള്‍ക്ക് വഴി ഒരുക്കുന്നു. വെളിച്ച കുറവ് മൂലം ഡ്രൈവര്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം തൂണിനും ബസിനും ഇടയില്‍ അകപ്പെട്ട യുവതി അത്ഭുതകരമായാണ് രക്ഷപെട്ടത്.മഞ്ഞനിക്കര കടവം കോട്ട് മോടിയില്‍ രേഷ്മ(21) ന്റെ കാലിലൂടെയാണ് ബസ് കയറി ഇറങ്ങിയത്.സ്റ്റാന്റിന് പുറത്തെ ഹൈമാസ് ലൈറ്റ് ഒഴിച്ചാല്‍ പലപ്പോഴും മറ്റ് വൈദ്യുത ദീപങ്ങള്‍ ടെര്‍മിനലില്‍ സ്ഥിരമായി കത്താറില്ല. സ്റ്റേഷന് മാസ്റ്ററുടെ മുറിയില്‍ മാത്രമാണ് അല്പമെങ്കിലും വെളിച്ചമുണ്ടാവുക.അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച ബസ്ടെര്‍മിനലില്‍ വൈദ്യുതിമുടങ്ങിയാല്‍ ബദല്‍ സംവിധാനം മെഴുകുതിരി വെളിച്ചം മാത്രമാണ്.വാഹനങ്ങള്‍ കയറിവരുന്ന ഭാഗത്തോട് ചേര്‍ന്ന് പ്രദേശത്താണ് അപകട സാധ്യത കൂടുതല്‍.ടെര്‍മിനലിന്റെ തെക്കുഭാഗത്ത് പ്രധാന കവാടത്തോട് ചേര്‍ന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ പിന്നിലേക്ക് എടുക്കുമ്പോള്‍ ഇതേസമയം യാതൊരു നിയന്ത്രണവുമില്ലാതെ അമിതവേഗത്തില്‍ കയറിവരുന്ന മറ്റ് ബസുകള്‍ കൂട്ടിമുട്ടുന്നതും പതിവാണ്.ഈ സ്ഥലത്ത് ഒരേസമയം രണ്ടു ബസുകള്‍ ഒട്ടും അകലമില്ലാതെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്.ഈ ബസുകളില്‍ നിന്ന് ആളുകള്‍ കയറി ഇറങ്ങുന്നത് ജീവന് പണയംവെച്ചാണ്്.ഈ സ്ഥലങ്ങളില്‍ വെളിച്ചമില്ലാത്തത് അപകടത്തിന് ആക്കം കൂട്ടുന്നു.കൂടാതെ ടെര്‍മിനലിന്റെ പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും സന്ധ്യകഴിയുന്നതോടെ വിജനമാണ്.ഇവിടെയും വെളിച്ചമില്ലാത്തത് അപകടത്തിന് കാരണമാകുന്നു.പുതിയ ടെര്‍മിനല്‍ വന്നതോടെ കൂടുതല്‍ വിസ്ത്രിതി ഉള്ളതിനാല്‍ വാഹനങ്ങള്‍ നിശ്ചയിച്ച വേഗതയെക്കാള്‍ വേഗത്തിലാണ് ബസുകള്‍ കടന്ന് പോകുന്നത്.ഇതും പൊതുജനങ്ങള്‍ക്ക് അപകട ഭാഷണി ഉയര്‍ത്തുന്നു.ടെര്‍മിനലിലും പരിസരത്തും ആവശ്യമായ വെളിച്ചവും മതിയായ സുരക്ഷാ ജീവനക്കാരെയും ഉപയോഗിച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന് പൊതുജനങ്ങള്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇവര്‍ അനങ്ങാപാറ നയം സ്വീകരിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: