കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍ പൂര്‍വ്വവിദ്യാത്ഥി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളും, ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു. പുതിയ കോഴ്‌സുകള്‍, അവയുടെ സാധ്യതകള്‍, ഇന്ത്യക്കകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കും. കൗണ്‍സിലിംഗ് വിദഗ്ധന്‍ ഡോ. ശ്രീനാഥ് കാരയാട്ട് ക്ലാസ് നയിക്കും. കോഴിക്കോട് പോലീസ് ക്ലബില്‍ ആറിന് രാവിലെ 10 മണി മുതല്‍ 1 മണിവരെയാണ് ക്ലാസ്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം. വിളിക്കേണ്ട നമ്പര്‍ 8943 674924, 9895779461.
















