പരപ്പനങ്ങാടി: ജല അതോറിറ്റിയുടെ പാറക്കടവ് പമ്പ് ഹൗസില്‍ നിന്നും ചേളാരി ജല ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. ചെമ്മാട്-കോഴിക്കോട് റോഡിലെ ആലിന്‍ച്ചുവട് കയറ്റത്തിലാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്. ചേളാരിയിലേക്കുള്ള പമ്പിങ്ങ് ലൈന്‍ പൊട്ടുന്നത് പതിവായിരിക്കുകയാണ്. ഇവിടെ നിന്നുള്ള പമ്പിങ്ങ് മുടങ്ങിയാല്‍ മൂന്നിയൂര്‍, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, ചേലേമ്പ്ര, പെരുവള്ളൂര്‍ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങും. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ റോഡ് കുഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്താനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: