കോന്നി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ ദമ്പതികളെ കോന്നി പോലീസ് അറസ്റ്റു ചെയ്തു.പത്തനാപുരം വാളക്കേട് നെല്ലിപ്പള്ളി,കൊച്ചുവിള വീട്ടില്‍ അന്ന സ്കറിയ(ലാലി-46),ഭര്‍ത്താവ് ജോസ് ജോസഫ് എന്നിവരെയാണ് നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ നിന്ന് ഞായറാഴ്ച രാത്രി 9ന് പിടികൂടിയത്.
പോലീസ് പറയുന്നത് ഇങ്ങനെ അരുവാപ്പുലം പടപ്പക്കല്‍ മണി.എം.ജോര്‍ജിന്റെ കയ്യില്‍ നിന്ന് 2014 ല്‍ മരുമകള്‍ മഞ്ജു ഷിബുവിന് കുവൈറ്റില്‍ നേഴ്സായി ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞ് ഇവര്‍ 13 ലക്ഷം രൂപ മൂന്ന് പ്രാവശ്യമായി വാങ്ങി. എന്നാല്‍ ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അന്വേക്ഷിച്ചപ്പോള്‍ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചു. 2015 ഫെബ്രുവരിയില്‍ മണി.എം.ജോര്‍ജ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഏതെങ്കിലും വിമാനതാവളത്തില്‍ എത്തിയാല്‍ പിടികൂടാന്‍ പോലീസ് പ്രതികള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഞായറാഴ്ച രാത്രിയില്‍ നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ എത്തിയ പ്രതികളെ എമിഗ്രേഷനില്‍ തടഞ്ഞു വെയ്ക്കുകയും അധികൃതര്‍ കോന്നി പോലീസുമായി ബന്ധപ്പെടുകയുമായിരുന്നു.കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.ഇവര്‍ക്കെതിരെ മരട് പോലീസ് സ്റ്റേഷനില്‍ 24 ലക്ഷം രൂപയുടെ മറ്റൊരു കേസും നിലവിലുണ്ട്.
ഇവര്‍ ് പലരേയും സമാനരീതിയില്‍ പറ്റിച്ചിട്ടുള്ളതായി കോന്നി സി.ഐ. ആര്.ജോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: