ചാവക്കാട്: വീട്ടുകാര്‍ വിമാന താവളത്തില്‍ പോയ സമയം ചാവക്കാട് രണ്ടുവീടുകളില്‍ കവര്‍ച്ച. 22 പവന് ആഭരണവും, 6000 രൂപയും നഷ്ടപ്പെട്ടു. ഒരുമനയൂര്‍ കരുവാരുകുണ്ട് പുതിയവീട്ടില്‍ കാരയില്‍ അലിക്കുട്ടി, മണത്തല ബ്ളോക്കാഫീസ് പരിസരത്ത് കര്‍മ്മ മഹലില്‍ എ ടി ഹംസയുടെ വീട്ടിലുമാണ് കവര്‍ച്ച നടന്നത്. അലിക്കുട്ടിയുടെ വീട്ടില്‍ നിന്നും അലമാരയില്‍ സൂക്ഷിച്ചിരുന്ന 22 പവന്റെ ആഭരണങ്ങളും, ആയിരം രൂപയുമാണ് നഷ്ടപ്പെട്ടത്. മുന്‍ വശത്തെ വാതില്‍ പൂട്ട് തകര്‍ത്താണ് അകത്ത് കയറിയിട്ടുള്ളത്. ഇന്നലെ പുലര്‍ച്ചെ അലിക്കുട്ടിയും കുടുംബവും നെടുമ്പാശേരിയിലേക്കു പോയതായിരുന്നു. തിരിച്ചു രാവിലെ 7 മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്.
മണത്തലയില്‍ ഹംസയും കുടുംബവും ഇന്നലെ പുലര്‍ച്ചെയാണ് നെടുമ്പാശേരിയിലേക്ക് പോയത് തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ പൂട്ട് പാളിച്ച നിലയില്‍ കാണപ്പെട്ടത് അലമാര പൊളിച്ചാണ് മോഷണം നടത്തയത്. 5000 രൂപയാണ് ഇവിടെ നിന്നും പോയത്. കവര്‍ച്ചക്കാര്‍ എന്ന് സംയിക്കുന്ന രണ്ടുപേരുടെ കാല് അടയാളം മതിലിനടത്ത് കാാണപ്പെട്ടു വിരലടയാള വിദഗ്ദരായ ടസ്റ്റര്‍ ഇന്‍സ്പെക്ടര്‍ പി ജി നാരായണ പ്രസാദ് യു രാമദാസ് എന്നിവരുടെ നേത്യത്വത്തില്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: