തൃശൂര്‍: സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ച ഫെയര്‍വേജസ് അനുസരിച്ചുള്ള വേതനം ബസ്സ് ജീവനക്കാര്‍ക്ക് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട, കൊടകര, വെള്ളിക്കുളങ്ങര റൂട്ടിലെ ബിഎംഎസ്, സിഐടിയു തൊഴിലാളികള്‍ 10 മുതല്‍ പണിമുടക്കും. പുതുക്കിയ വേതനത്തിന് 2015 ജനുവരിമുതല്‍ ബസ്സ് ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടായിട്ടും ഇതുവരെയും അവ വിതരണം ചെയ്യുവാന്‍ ഉടമകള്‍ തയ്യാറായിട്ടില്ല. അര്‍ഹതപ്പെട്ട തൊഴിലാളികളെ ക്ഷേമബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പി.ആര്.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.ഉണ്ണികൃഷ്ണന്, വി.കെ.പ്രകാശന്, ലെനീഷ് (ബിഎംഎസ്), കെ.വി.ഹരിദാസ്, പി.കെ.മണി (സിഐടിയു) പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: