ചാലക്കുടി: കൊരട്ടി കുലയിടത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടി തെറിച്ച് ഗൃഹോപകരണങ്ങള്‍ തകര്‍ന്നു. കുലയിടം സ്വദേശി മല്പ്പാന് രാജുവിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പതിനൊന്ന് മണിയോടെയാണ് പൊട്ടി തെറിച്ചത്. ഭക്ഷണം പാചകം ചെയ്യുന്നതിനായി അടുപ്പില്‍ തീ കത്തിച്ചപ്പോള്‍ മുകളിലേക്ക് തീപടരുകയായിരുന്നു.
ഇത് കണ്ട രാജു വീട്ടിന്റെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അപ്പോള്‍ തന്നെ വലിയ ശബ്ദത്തില്‍ ഗ്യാസ് കുറ്റി പൊട്ടി തകരുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് അടുക്കള പൂര്‍ണ്ണമായും തകര്‍ന്നു. ഫ്രിഡ്ജ്,ടി.വി.മിക്സി തുടങ്ങിയ എല്ലാ ഗൃഹോപകരണങ്ങളും കത്തിനശിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: