ചാലക്കുടി: ഇടതുപക്ഷം ഭരിക്കുന്ന ചാലക്കുടി നഗരസഭക്കെതിരെ ഇടതു തൊഴിലാളി .യൂണിയനായ സിഐടിയുവിന്റെ സമരം.ചാലക്കുടി സൗത്ത് ജംഗ്ഷന് മുതല്‍ ആനമല ജംഗ്ഷന് വരെയുള്ള രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ആഗസ്റ്റ് 15 മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള ബസുകള്‍ ചാലക്കുടി ടൗണ്‍ ഒഴിവാക്കി സര്‍വ്വീസ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
ട്രാഫിക് കമ്മിറ്റി ഉടന്‍ വിളിച്ചുകൂട്ടി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, ഗതാഗത കുരുക്ക് ഒഴിവാക്കുക,സിഗ്നല്‍ സംവിധാനം പുന.ക്രമീകരിക്കുക തുടങ്ങിയവാശ്യങ്ങളാണ് സമരത്തിന് കാരണമായി പറയുന്നത്. ഇതെല്ലാം നടപ്പിലാക്കേണ്ട ബാധ്യത ചാലക്കുടി നഗരസഭ ഭരിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണസമിതിക്കാണ്. രസകരമായ മറ്റൊരുവശം സ്വകാര്യ ബസ് തൊഴിലാളി യൂണിയന്റെ ചാലക്കുടി മേഖല കമ്മിറ്റിയുടെ പ്രസിഡന്റ് വി.ജെ.ജോജി നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് എന്നതാണ്.
വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ് സൗത്ത് ജംഗ്ഷന് മുതല്‍ ആനമല ജംഗ്ഷന് വരെയുള്ള റോഡിന്റെ ഇരുവശത്തേയും അനധികൃത പാര്‍ക്കിംങ്ങ് അവസാനിപ്പിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ട്രാഫിക് കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നതും മറ്റൊരു ആവശ്യമാണ്. ഇതൊന്നും നടപ്പിലാക്കുവാന്‍ നഗരസഭ അധികൃതര്‍ തയ്യാറാകാത്തതാണ് പ്രശ്നം. ഇതിന് പരിഹാരമായില്ലെങ്കില്‍ 15 മുതല്‍ സ്വകാര്യ ബസ്സുകള്‍ ടൗണില്‍ പ്രവേശിക്കാതെ സര്‍വ്വീസ് റോഡിലൂടെ സഞ്ചരിക്കും.
ഇരിഞ്ഞാലക്കുട, അതിരപ്പിള്ളി, തുടങ്ങിയ മേഖലകളിലേക്കുളള ബസുകളാണ് ഇത്തരത്തില്‍ നടത്തുകയെന്ന് യൂണിയന് പ്രസിഡന്റ് വി.ജെ.ജോജി അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ബിഎംഎസ് തൊഴിലാളികള്‍ സമരം പ്രഖ്യാപ്പിച്ചപ്പോള്‍ കഴിഞ്ഞ 20 തീയതിക്ക് മൂന്‍പായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് പോലീസ് അധികാരികളും,ചാലക്കുടി നഗരസഭ അധികൃതരും സമ്മതിച്ചതാണെങ്കിലും ഒരു നടപടിയും എടുക്കുവാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: