ചേര്‍പ്പ്: മത്സ്യകൃഷിയുടെ മറവില്‍ മാസങ്ങളായി കഞ്ചാവ് വില്പന നടത്തുകയായിരുന്ന നാലംഗസംഘം എക്സൈസിന്റെ പിടിയില്‍. ചേനം – മുള്ളക്കര ബണ്ട് റോഡിലെ പമ്പ് ഹൗസിന്റെ മറവിലാണ് ഇവരുടെ വില്‍പ്പന. മത്സ്യകൃഷി നടത്തുന്നതിനായി ലേലം പിടിച്ചെടുത്ത കുട്ടിപുത്രന് വിഭീഷിന്റെ നേതൃത്വത്തിലാണ് വില്പന നടന്നിരുന്നത്. മത്സ്യകൃഷിക്ക് സഹായിക്കുന്നുവെന്ന വ്യാജേന ഇവിടെനിന്ന് വിദ്യാര്‍ത്ഥികളെയും എക്സൈസ് പിടികൂടി. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിടുകയായിരുന്നു. നല്ല ലഹരിക്ക് മുന്തിയ ഇനം കഞ്ചാവാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. ഇതിനുപയോഗിക്കുന്ന ബൈക്കും പിടിച്ചെടുത്തു. പുത്തന്‍പുരയ്ക്കല്‍ വിവേക് (19), പാറളം കിഴക്കൂട്ട് കുട്ടിപുത്രന് എന്ന വിബീഷ് (27), പാറളം കുറ്റിച്ചൂരി അജിത് (20), പാരിസ് നഗര്‍ ആനക്കാരന് സുധി (20) എന്നിവരെയാണ് ബൈക്ക് സഹിതം ചേര്‍പ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ബി.ആദര്‍ശ് അറസ്റ്റ് ചെയ്തത്. സിഇഒമാരായ കെ.കെ.രാജു, കെ.കെ.വത്സന്, എന്‍.ജി.സുരേഷ്, വി.എം.സ്മിബിന്, പി.ശശികുമാര്‍, എ.മണികണ്ഠന്, എസ്.എം.മോഹന്‍ദാസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: