ന്യൂദൽഹി: കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ നിർജ്ജലീകരണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 1.30 ഓടെ ദൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ വാരണാസിയിൽ റോഡ് ഷോ അടക്കമുള്ള പ്രചാരണപരിപാടികൾ ഉണ്ടായിരുന്നെങ്കിലും അവശത മൂലം പരിപാടികൾ എല്ലാം തന്നെ റദ്ദാക്കി ദൽഹിയിലേക്ക് രാത്രി പന്ത്രണ്ട് മണിയോടെ തിരിച്ചെത്തുകയായിരുന്നു. എയർപോർട്ടിൽ എത്തിയ ഉടൻ അവരെ സമീപത്തുള്ള ആർ ആർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാൽ തീർത്തും അവശതയിലെത്തിയ സോണിയാ ഗാന്ധിയെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൾമണോളജി വിഭാഗത്തിൽ ചികിത്സയിലിരിക്കുന്ന ഇവരുടെ ഇപ്പോഴത്തെ അവസ്ഥ ഭേദമായിക്കൊണ്ടിരിക്കുകയാണെന്ന് വിഭാഗം തലവൻ ഡോക്ടർ അരൂപ് ബാസു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: