കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സ്ത്രീകളോടുള്ള അപമര്യാദയായി കാണരുതെന്ന് ഭാരതീയ ജ്യോതി ശാസ്ത്ര പരിഷത്ത്. ഹൈന്ദവ ആചാരനുഷ്ഠാനങ്ങളില്‍ സ്ത്രീകളെ മാതൃഭക്തിയോടൂ കൂടിയാണ് ആരാധിക്കുന്നത്.
ശബരിമല സ്ത്രീ പ്രശ്‌നം ഇന്നും തര്‍ക്കങ്ങളുമായി നീണ്ടുപോവുകയാണ്. ഇതിന് അവസാനമുണ്ടാവണമെങ്കില്‍ വൈദികരും, ജോതി ശാസ്ത്ര പണ്ഡിതന്‍മാരും , തന്ത്രി മുഖ്യന്‍മാരും കൂടിയിരുന്ന് തീരുമാനങ്ങളെടുക്കണം.
കഴിഞ്ഞ യുഡിഎഫിന്റെ ഭരണകാലത്ത് തിരുവിതാംകൂര്‍ , ഗുരുവായൂര്‍ മലബാര്‍ ദേവസ്വങ്ങളില്‍ ക്ഷേത്ര കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്ത ദേവസ്വം മന്ത്രിയും മറ്റ് മുഖ്യധാര മന്ത്രിയും ചേര്‍ന്ന് കമ്മിറ്റി ഡയറക്ടറെ തെരഞ്ഞെടുത്തത് ക്ഷേത്ര ഭരണത്തിന് ഉതകുന്ന വിധത്തിലല്ലായിരുന്നു.
അതുകൊണ്ടുതന്നെ ഇനി അടുത്തകാലത്തൊന്നും യുഡിഎഫ് ഭരണം കേരളത്തില്‍ സാധ്യമല്ല.
ഭരതീയ ജ്യോതി ശാസ്ത്ര പരിഷത്തിന്റെ സംസ്ഥാന വാര്‍ഷികവും പണ്ഡിത സദസ്സും കോഴിക്കോട് വെച്ച് നടക്കും. ഇതോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് ജ്യോതിഷ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍, ടി. കെ. മുരളീധര പണിക്കര്‍, ശ്യാംജിത്ത് പാലക്കല്‍, ഗിരിജ പി. ഇ, മധുസൂദനന്‍ ബാലുശ്ശേരി എന്നിവര്‍ പങ്കെടുത്തു.
















