നീലേശ്വരം: ഒരുമയുടെ കുടക്കീഴില് ഒത്തുകൂടി നീലേശ്വരം പൈനി തറവാട്ടംഗങ്ങള്‍ വാവുബലി നടത്തി. മൂന്നൂറോളം കുടുംബാംഗങ്ങളാണ് വാവുബലി നടത്താന്‍ പൈനി തറവാട്ടില്‍ ഒത്തുകൂടിയത്. കര്‍ക്കിടക വാവുബലി തര്‍പ്പണം തറവാട് കേന്ദ്രീകരിച്ച് കുടുംബാംഗങ്ങള്‍ ഒത്തുകൂടി നടത്തുന്നത് അപൂര്‍വ്വമാണ്. തറവാട്ടിലെ മണ്മറഞ്ഞു പോയ പിതാമഹന്മാര്ക്ക് കുടുംബാംഗങ്ങളുടെ മുഴുവന്‍ പ്രതിനിധിയായി തറവാട്ട് കാരണവര്‍ പി.കുഞ്ഞിരാമന് നായര്‍ ബലി തര്‍പ്പണം നടത്തി. തറവാട്ടിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സാക്ഷികളായി.
തറവാട് കമ്മറ്റി പ്രസിഡന്റ് പി.വേണുഗോപാലന്‍ നായര്‍, സെക്രട്ടറി വേണുഗോപാലന്‍, ട്രഷറര്‍ പി.മോഹനന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി. വാവ് സദ്യയും ഉണ്ടായിരുന്നു.+
വാവുബലി ദിനത്തില്‍ ഒത്തുകൂടിയ നീലേശ്വരം പൈനി തറവാട്ടംഗങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: