അമ്പലപ്പുഴ: ആരോഗ്യവകുപ്പ് നോട്ടീസ് നല്കിയ ആശുപത്രിയിലെ കാന്റീനില്‍ നിന്നും നല്കിയ ഭക്ഷണത്തില്‍ പാറ്റയുടെ അവശിഷ്ടം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ നിന്നും നല്കിയ ചപ്പാത്തിയിലും ഗ്രീന്‍ പീസ് കറിയിലുമാണ് ചത്ത പാറ്റയുടെ അവശിഷ്ടം കണ്ടെത്തിയത്. ലിഫ്റ്റ് ഓപ്പറേറ്ററായ വിനോദിനാണ് ഇത് ലഭിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ പാറ്റയെ കണ്ടതു സംബന്ധിച്ച് സൂപ്രണ്ടിന് പരാതി നല്കി.
അമ്പലപ്പുഴ വടക്കുപഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബു സുകുമാരന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ കാന്റീനിലും സമീപത്തെ ഹോട്ടലുകളിലും പരിശോധന നടത്തിയിരുന്നു. ഹോട്ടലും പരിസരവും വൃത്തിഹീനമെന്നു കണ്ടതിനെത്തുടര്‍ന്ന് സംഘം നോട്ടീസും നല്‍കിയിരുന്നു. ഇതിന്റെ പിറകെയാണ് ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: