ശാസ്താംകോട്ട: ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ…….’ കവി ഇഞ്ചക്കാട് ബാലചന്ദ്രന് ഇന്നലെ ഈ കവിത ചൊല്ലിയത് ജന്മഭൂമിയുടെ സന്ദേശം പകര്‍ന്നു നല്കുവാന്. തന്റെ കവിതയിലൂടെ ജന്മഭൂമി പത്രത്തിന്റെ ആവശ്യകതയും സന്ദേശവും അദ്ദേഹം നല്‍കുകയായിരുന്നു.
പതാരം ശാന്തി നികേതന്‍ മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലാണ് ജന്മഭൂമി അമൃതം മലയാളം പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചത്. വിദ്യാര്‍ത്ഥികള്‍ വായനയിലൂടെ നേടുന്ന കഴിവ് സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്ക് ഉതുകുന്ന തരത്തിലാകണമെന്നും അദ്ദേഹം പറഞ്ഞു. അറിവ് സ്വന്തം കാര്യസാധ്യത്തിന് വേണ്ടിയാകരുത്. സമൂഹത്തിന്റെ ജീര്‍ണാവസ്ഥ തൊട്ടറിഞ്ഞാകണം ഓരോ വിദ്യാര്‍ത്ഥിയും വളര്‍ന്നുവരേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സ്കൂള്‍ മാനേജര്‍ ജി. നന്ദകുമാറിന് പത്രം നല്‍കിയാണ് കവി ബാലചന്ദ്രന് അമൃതം മലയാളം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പ്രിന്‍സിപ്പല്‍ എം.ആര്. മിനി അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് രാജശേഖരന് ഉണ്ണിത്താന്, സ്റ്റാഫ് സെക്രട്ടറി അജയകുമാര്‍, എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ സുനില്‍, ജന്മഭൂമി എഫ്ഒ ശ്രേയസ്സ്, ലേഖകന്‍ എം.എസ്. ജയചന്ദ്രന്, യുവമോര്‍ച്ച ഭാരവാഹികളായ രഞ്ജിത്ത്, വി.എസ് ജിതിന്‍ദേവ്. ഹരി, ദീപക് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: