ചാലക്കുടി: ഫുട്ബോള്‍ സ്റ്റേഡിയത്തിനായി പ്രതിഷേധ ഷൂട്ടൗട്ട് സമരം.ചാലക്കുടിയിലെ വര്‍ഷങ്ങളായുള്ള ഒരാവശ്യമാണ് പമ്പിള്ളി ഗോവിന്ദമേനോന് സ്മരാക സര്‍ക്കാര്‍ ഹൈസ്കൂളിനോട് ചേര്‍ന്ന് നിലവാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കണമെന്നത്.ഇതിനായി ഫുട്ബോള്‍ പ്ലെയേഴ്സിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ പത്തിന് ചാലക്കുടി നഗരസഭയുടെ മുന്‍വശത്ത് പ്രതിഷേധ ഷൂട്ടൗട്ട് മത്സരം നടത്തുമെന്ന് .അന്തര്‍ ദേശീയ ഫുട്ബോള്‍ താരങ്ങളായ പി.വി.രാമകൃഷ്ണന്, ടി.കെ.ചാത്തുണ്ണി, എം.ഒ.ജോസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു ദേശീയപാത നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂളിന്റെ ഗ്രൗണ്ടിനെ രണ്ടാക്കി മുറിക്കുവാന്‍ ചില ജനപ്രതിനിധികള്‍ കൂട്ട് നിന്നതോടെ ഫുട്ബോളില്‍ ചാലക്കുടിയുടെ പഴയ കാല പ്രതാപം നഷ്ടപ്പെട്ടുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. ഇപ്പോള്‍ ഹൈസ്ക്കൂള് നില്‍ക്കുന്നിടത്ത് തന്നെ പുതിയ സ്ക്കൂളും,ഗ്രൗണ്ടും നിര്‍മ്മിക്കണമെന്നാണ് ബി.ഡി.ദേവസി എംഎല്‍എയും, നഗരസഭയും പറയുന്നത്.എന്നാല്‍ ഇവിടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സ്റ്റേഡിയം മാത്രം നിര്‍മ്മിക്കുകയും സ്കൂള്‍ പുതിയ ഗ്രൗണ്ടിലേക്ക് മാറ്റി നിര്‍മ്മിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടുന്നത്. കഴിഞ്ഞ നഗരസഭയുടെ കാലത്ത് ഒരു കോടി രൂപ സ്കൂള്‍ നിര്‍മ്മിക്കുന്നതിനായി അനുവദിച്ചിട്ടും നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കം നിര്‍മ്മാണം നീണ്ടു പോയി. സര്‍ക്കാര്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന അന്തര്‍ ദേശീയ നിലവാരമുള്ള സ്കൂള്‍ നിര്‍മ്മിക്കുവാന്‍ ഏറ്റവും അനുയോജ്യം പുതിയ സ്ക്കൂള് ഗ്രൗണ്ടാണെന്നാണ് വിദഗദരുടെ അഭിപ്രായം.എന്നാല്‍ ജനപ്രതിനിധികളുടെ ചില സങ്കുചിത താല്പര്യമാണ് തര്‍ക്കത്തിന് കാരണമെന്ന് ഫുട്ബോള്‍ താരങ്ങള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ കൗണ്‍സിലര്‍ അഡ്വ.ബിജു എസ് ചിറയത്ത്,സലിം കളക്കാട്ട്, എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: