ചാലക്കുടി: ടൗണിലെ ഓട്ടോ ടാക്സികളുടെ സ്റ്റാന്റിനെ ചൊല്ലിയുള്ള തര്‍ക്കം ചര്‍ച്ചയില്‍ തീരുമാനമായില്ല. ഓട്ടോ ടാക്സി ഓട്ടോറിക്ഷകള്‍ ടൗണില്‍ പുതിയതായി മൂന്ന് സ്റ്റാന്റ് അനുവദിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.
ഇതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമാക്കാതെ പിരിയുകയായിരുന്നു.ട്രാഫിക് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനത്തെ തുടര്‍ന്നാണ് സ്റ്റാന്റ് അനുവദിച്ചത്.
തീരൂമാനത്തില്‍ നഗരസഭ അധികൃതര്‍ ഉറച്ച് നിന്നതോടെ അടുത്ത യോഗം അഞ്ചാം തീയതി കൂടുവാന്‍ തീരുമാനിക്കുകയായിരുന്നു. യൂണിയന് നേതാക്കളും നഗരസഭ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തല്ക്കാലം നിലവിലുള്ള സ്ഥിതി തുടരും. ഓട്ടോ ടാക്സി ജീവനക്കാര്‍ സ്റ്റാന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി നഗരസഭയോട് സ്റ്റാന്റ് അനുവദിച്ച് നല്കുവാന് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ട്രാഫിക് റെഗുലേറ്റി കമ്മിററി സ്റ്റാന്റ് അനുവദിക്കുവാന്‍ തീരുമാനിച്ചത്.വൈസ് ചെയര്മാന് വിന്‍സന്റ് പാണാട്ടുപറമ്പന്‍,കൗണ്‍സിലര്‍മാരായ വി.ജെ.ജോജി,ജിജന് മത്തായി,പി.എം.ശ്രീധരന്,സിപിഐ നേതാവ് സി.മധുസൂധനന്, വിവിധ ട്രേഡ് യൂണിയന് നേതാക്കളായ സി.ആര്.ജിനു(ബിഎംഎസ്)ഡെന്നീസ് കെ ആന്റണി(ഐഎന്‍ടിയുസി),ഡേവീസ് പഞ്ഞിക്കാരന്‍(സിഐടിയു),പി.എന്‍.ബാബു(എ.ഐടിയുസി)പി.കെ.മോഹനന്(സ്വതന്ത്രയൂണിയന്‍)എന്നിനരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: