കത്തിനശിച്ചമിനിവാന്
മുളങ്കുന്നത്തുകാവ്: ഓടിക്കൊണ്ടിരിക്കുന്ന മില്‍മ ഡയറിയുടെ മിനിവാന്‍ കത്തിനശിച്ചു. തൃശൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിന് മുന്നില്‍വെച്ച് ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മില്‍മ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന രാമവര്‍മ്മപുരത്തുള്ള മില്‍മ ഡയറി യൂണിറ്റിലേക്ക് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാന്‍ റോഡിന് സൈഡിലേക്ക് ഒതുക്കിനിര്‍ത്തി. വാനിന്റെ എഞ്ചിന് പൂര്‍ണമായും കത്തിനശിച്ചു.രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: