മോഷണത്തിന് പിടിയിലായ തമിഴ്സ്ത്രീകള്‍
തൃപ്രയാര്‍: ബസ്സില്‍ മോഷണം നടത്തുന്ന രണ്ട് തമിഴ്സ്ത്രീകളെ പോലീസ് പിടികൂടി. തൃപ്രയാര്‍ റെയില്‍വെ സ്റ്റേഷനടുത്ത് താമസിക്കുന്ന ഷെല്‍വി (23), വള്ളി (20) എന്നിവരെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് പേഴ്സുകളും പതിനായിരത്തോളം രൂപയും ഒരു മൊബൈല്‍ഫോണും കണ്ടെടുത്തു.
പ്രതികളിലൊരാള്‍ നിരവധി കളവുകേസുകളില്‍ പ്രതിയാണ്. എസ്ഐ പി.ജി.മധു, വനിതാപോലീസുകാരായ സ്നേഹ, ഷൈറാബാനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അമ്പലങ്ങളിലും ബസ്സുകളിലും തിരക്കേറിയ സമയങ്ങളിലാണ് ഇവരുടെ കളവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: