പി.ശ്യാം അനുസ്മരണം ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: കേരളത്തിലെ ഇടതുപക്ഷം ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം മതമൗലിക വാദികള്‍ക്കും തലച്ചോര്‍ പണയം വെച്ചിരിക്കുകയാണെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്.മധു പറഞ്ഞു. ബിജെപി ഇന്റലക്ച്വല്‍ സെല്‍ തൃശൂരില്‍ സംഘടിപ്പിച്ച പ്രണയത്തിന് പിന്നിലെ ഭീകരത എന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു ഡോ.മധു. രാജ്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഭീകരരെ ന്യായീകരിക്കുകയാണ് സിപിഎം ഉള്‍പ്പടെയുള്ള ഇടതുപക്ഷം. ഇസ്ലാം മതവിശ്വാസം ആശയത്തില്‍ത്തന്നെ ഭീകരമാണ്. ബാബറിമസ്ജിദ് സംഭവത്തിന് ശേഷമാണ് ഇന്ത്യയില്‍ ഇസ്ലാമിക ഭീകരത വളര്‍ന്നതെന്ന് ഇടതുപക്ഷം നുണപ്രചരണം നടത്തുകയാണ്. 1921ലെ മപ്പിളകലാപവും മറ്റും ഇവര്‍ മറക്കരുത്. ദേശീയതയെ തകര്‍ക്കുക എന്ന പൊതുകാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീം മതമൗലികവാദവും ഇടതുപക്ഷവും കൈകോര്‍ക്കുന്നത്. ചാനല്‍ചര്‍ച്ചകളിലും മറ്റും ഭീകരവാദികളെ വെള്ളപൂശുന്നവര്‍ വന്‍തോതിലുള്ള പ്രതിഫലം പറ്റുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എന്‍.ആര്.മധു പറഞ്ഞു. കേരളത്തിലെ ഹിന്ദു-ക്രിസ്ത്യന്‍ യുവതീയുവാക്കളെ ലക്ഷ്യമിട്ട് ആഗോള വേരുകളുള്ള ഇസ്ലാമിക ഭീകരവാദം ഒരുക്കുന്ന പ്രണയക്കെണികള്‍ കേരളത്തിലെ സാമൂഹ്യജീവിതത്തിന് ഭീഷണിയാവുകയാണ്. സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. മാതാപിതാക്കളെ തീരാവേദനയിലേക്ക് തള്ളിവിടുന്നു. ഇത്തരം പ്രണയ ഭീകരതക്കെതിരെ ജാഗ്രത പാലിക്കുക എന്നതാണ് പൊതുസമൂഹത്തിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളവര്‍മ്മകോളേജിലെ മുന്‍ യൂണിയന്‍ചെയര്‍മാനും എബിവിപി നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന പി.ശ്യാമിന്റെ അനുസ്മരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. സെല്‍ ജില്ലാകണ്‍വീനര്‍ സുജയ് സേനന് അദ്ധ്യക്ഷനായിരുന്നു. പരിപാടിയുടെ ഭാഗമായി നടന്ന കവിയരങ്ങില്‍ ശ്രീജിത്ത് മൂത്തേടത്ത്, കെ.ചന്ദ്രമോഹന്, ഷാജിവരവൂര്‍, അഡ്വ.ഹരികിരണ്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. സി.ബാലഗോപാല്‍ ശ്യാം അനുസ്മരണ പ്രസംഗം നടത്തി. രഘുനാഥ് സി.മേനോന് സ്വാഗതവും അന്മോല്മോത്തി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: