വെള്ളാങ്ങല്ലൂര്‍: പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ നിന്നും നാല്പത്തിരണ്ട് പവന് സ്വര്‍ണാഭരണവും രണ്ടായിരം രൂപയും മോഷണം പോയി. നടവരമ്പ് മുകുന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കൈതയില്‍ വിനീതയുടെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയത്.
തിങ്കളാഴ്ച ഇവരുടെ വീട്ടില്‍ പഴയ സാധനങ്ങള്‍ എടുക്കുന്നതിനായി ചില തമിഴ്സ്ത്രീകള്‍ വന്നിരുന്നുവെന്നും അവ എടുക്കാനെന്ന വ്യാജേന വീട്ടില്‍ കയറിയെന്നുമാണ് പറയപ്പെടുന്നത്. വൈകീട്ട് വീട്ടമ്മ അലമാര തുറന്നപ്പോഴാണ് ആഭരണം മോഷണം പോയ വിവരം അറിയുന്നത്. ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്കി. വിരലടയാളവിദഗ്ദ്ധര്‍ സ്ഥലത്തെത്തി. വീട്ടില്‍ സ്ത്രീകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: