ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേ ഭാഗങ്ങളില്‍ ആലപ്പുഴ എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡില്‍ മദ്യവില്പന നടത്തിയ നാലുപേര്‍ പിടിയില്‍. തോട്ടപ്പള്ളി ഉമ്മാപുത്തന് പറമ്പ് വീട്ടില്‍ സാജന്, തോട്ടപ്പള്ളി ഉമ്മാപുത്തന്പറമ്പ് വീട്ടില്‍ സെന്‍, ചിറയില്‍ മനോഹരന് എന്നിവരെയാണ് പിടികൂടിയത്. അളവില്കൂടുതല് കള്ള് കൈവശം വച്ച മോഹനനെയും അറസ്റ്റുചെയ്തു. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. മധുസൂദനന് പിളഅളയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എച്ച്. നാസര്‍, ബിയാസ്, സജിമോന്‍, മൊഹമദ് സുധീര്‍, ദീപു, സാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: