കാസര്‍കോട്: അനധികൃതമായി കെട്ടിപ്പൊക്കുന്ന മത പാഠശാലക്ക് ഇടത്-വലത് മുന്നണികളുടെ പിന്തുണയെന്ന് ഹിന്ദു ഐക്യവേദി. തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് ആഗോള ഇസ്ലാമിക് ഭീകരവാദ സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ആളുകളില്‍ കൂടുതലും പീസ് ഇന്റര്‍നാഷണല്‍ സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായിരുന്നു. ഈ സ്ഥാപനത്തില്‍ വെച്ച് നിരവധി തവണ റിക്രൂട്ട് ചെയ്യപ്പെട്ട ആളുകള്‍ക്ക് തീവ്ര മതപഠന ക്ലാസുകള്‍ നല്കപ്പെട്ടതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് മത പഠനം നല്‍കുക എന്ന ഗൂഢ ഉദ്ദേശത്തോടുകൂടി പീസ് ഇന്റര്‍നാഷണല്‍ കെട്ടിപ്പൊക്കുന്ന ബഹുനില കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തിന്റെ യാതൊരുവിധ അനുമതിയുമില്ല. മാത്രമല്ല നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മൂന്നു തവണ പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. സ്റ്റോപ്പ് മെമ്മോ നല്കിയിട്ടുപോലും ഇടത്-വലത് മുന്നണികളുടെ സഹായത്തോടുകൂടി നിര്‍ബാധം നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി നിര്‍മ്മാണം നിര്‍ത്തിവെക്കാനും, അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനും, അതിന്റെ ചെയര്‍മാന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക് കൈമാറണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഷിബിന്‍ തൃക്കരിപ്പൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: