ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിദ്യാഭ്യാസ മന്ത്രി നയീം അക്തറിന്റെ പരായിപോരാ പ്രദേശത്തുള്ള വീടിന് നേരെ പെട്രോള്‍ ബോംബേറ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം.
അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ വീടിന്റെ മെയിന്‍ ഗേറ്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അതീവ സുരക്ഷയുള്ള ഗുപ്കാര്‍ റോഡിലെ വസതിയിലാണ് ഇപ്പോള്‍ മന്ത്രിയും ഭാര്യയും.
പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസിനു നേരെയും ഇന്നലെ രാത്രി പെട്രോള്‍ ബോംബേറ് നടന്നു എന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: