പാലക്കാട്: അട്ടപ്പാടിയുടെ പരിസ്ഥിതി പുന:സ്ഥാപനത്തിന് രൂപീകരിച്ച അഹാഡ്സിനെ (അട്ടപ്പാടി ഹില്‍ ഏരിയ ഡവലപ്മെന്റ് സെ!ാസൈറ്റി) തദ്ദേശ ഭരണവകുപ്പിനു കൈമാറുന്നു. ഇവിടെ പ്രകൃതിവിഭവ മാനേജ്മെന്റ്–പരിശീലന കേന്ദ്രം ആരംഭിക്കാനുള്ള നടപടികള്‍ ഉടനുണ്ടാകും. തണ്ണീര്‍ത്തടപദ്ധതി നടത്തിപ്പില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കും മറ്റും നിരന്തര പരിശീലനം നല്കുകയാണു ലക്ഷ്യം.
സ്ഥാപനത്തിന്റെ സ്ഥാവര ജംഗമവസ്തുക്കള്‍ മുഴുവന്‍ തദ്ദേശവകുപ്പിനു കൈമാറാനാണ് തീരുമാനം. ആദിവാസികളുടെ ജീവിതവികസനവും തദ്ദേശ പരിശീലനവുമായിരിക്കും ‘കില’യുടെ കീഴിലുളള കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. പദ്ധതികള്‍ ഗുണഭോക്താക്കള്‍ക്കു കൃത്യമായി എത്തുന്നുതിനും സംവിധാനം ഉണ്ടാക്കും.
കയ്യേറ്റത്തെത്തുടര്‍ന്ന് മൊട്ടക്കുന്നായിരുന്ന അട്ടപ്പാടിയെ ഹരിതാഭമാക്കാന്‍ ലക്ഷ്യമിട്ട് 1995ലാണ് അഹാഡ്സ് റജിസ്റ്റര്‍ ചെയ്തത്. 219 കോടിയുടെ ജപ്പാന് സഹായത്തോടെ 96 ല്‍ പദ്ധതിക്കു തുടക്കമായി. മണ്ണടിഞ്ഞുപോയ കരിങ്കരപളളം പുഴ വീണ്ടെടുക്കുന്നതുള്പ്പെടെയുള്ള സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധ പിടിച്ചുപറ്റി.
ഇതിന്റെ ഭാഗമായ ഊരുസമിതികള്‍ ആദിവാസികള്‍ക്കിടയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയിരുന്നു. 2010–ല്‍ ജപ്പാന് സഹായം അവസാനിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ നല്കിയ 20 കോടിയുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കി. 2012 മാര്‍ച്ച് 31 നാണ് പദ്ധതി നിര്‍ത്തലാക്കി ഉത്തരവായത്.
അഹാഡ്സ് നിര്‍ത്തലാക്കുമ്പോള്‍ 250 ലധികം ജീവനക്കാര്‍ ഉണ്ടായിരുന്നു. അതില്‍ 95 ആദിവാസികള്‍ക്ക് സര്‍ക്കാര്‍ വനംവകുപ്പില്‍ ജോലി നല്കി.
വ്യക്തമായ തീരുമാനമെടുക്കാത്തതിനാല്‍ ബാക്കിയുള്ളവര്‍ വേതനം ലഭിക്കാതെ കഷ്ടപ്പെടുകയാണ്. വേതന കുടിശിക ലഭിക്കാന്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
2013ലാണ് അതു സിസിപിആര്എ ആക്കി മാറ്റിയത്. എന്നാല്‍ അഹാഡ്സ് നിര്‍ത്തലാക്കിയശേഷം ഗ്രാമവികസനവകുപ്പിന്റെ കീഴിലുള്ള അഹാഡ്സിന്റെ കെട്ടിടങ്ങളും ക്യാമ്പസും കുറെക്കാലമായി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ സര്‍ക്കാര്‍ അഹാഡ്സിനെ സമഗ്രവിഭവ പങ്കാളിത്ത കേന്ദ്രമായി (സിസിപിആര്എം) മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: