കണ്ണൂര്‍: കണ്ണൂര്‍ വീവേഴ്സ് സര്‍വ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 7 ന് ദേശീയ കൈത്തറി ദിനാഘോഷം സംഘടിപ്പിക്കും. രാവിലെ 10.30 ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി.കെ.ശ്രീമതി എംപി മുഖ്യാതിഥി ആയിരിക്കും. റിച്ചാര്‍ഡ് ഹെ എംപി സംബന്ധിക്കും. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, മേയര്‍ ഇ.പി.ലത, ദേശീയ കൈത്തറി ബോര്‍ഡ് അംഗങ്ങളായ സന്ദീപ് ജി.വാര്യര്‍, വാസുദേവന്‍ ഉണ്ണി, വിവിധ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: