ആലപ്പുഴ: അഭിഭാഷകര്‍ ഗുണ്ടകളെപ്പോലെ പെരുമാറുകയാണന്നും കോടതി ഇവരുടെ തറവാട്ടുസ്വത്തല്ലെന്നും മന്ത്രി ജി. സുധാകരന്. ഹരിപ്പാട്ട് വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിഭാഷക സംഘടനയുടെ സാമൂഹ്യബോധം നഷ്ടപ്പെട്ടു. ഗുണ്ടകളുടെ വക്കാലത്ത് സ്വീകരിക്കുന്ന അഭിഭാഷകര്‍ ഇപ്പോള്‍ ഗുണ്ടകളെപ്പോലെതന്നെ പെരുമാറുകയാണ്.
അഭിഭാഷകര്‍ സാമൂഹ്യ ബാദ്ധ്യത മറക്കരുത്. പാവങ്ങളാണ് പത്രക്കാര്. അടികൊണ്ടാല്‍ തിരിച്ചടിക്കാനുള്ള ശക്തി അവര്‍ക്കില്ല. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം. കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് നടത്തിയ അതിക്രമം പ്രതിഷേധാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: