തിരുവല്ല: മണിമലയും,പമ്പയും നിറഞ്ഞൊഴുകുന്ന ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ഒരുക്കാന്‍ നാമമാത്രമായ അഗ്നി ശമന സേനാഗങ്ങള്‍ മാത്രം.ജില്ലയില്‍ 30 ഓളം അപകടസാദ്ധ്യത മേഖലകളാണ് ഉള്ളത്.ആകെയുള്ള ആറ് ഫയര്‍ സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥ കണക്കെടുത്താല്‍ തന്നെ നൂറ്റി അന്‍പതില്‍ താഴെമാത്രമാണ് സേനാഗങ്ങളുള്ളത്. അതില്‍ ഏറിയ ശതമാനവും നീന്തല്‍ അറിയാത്ത ഉദ്യോഗസ്ഥരാണ്.മതിയായ സുരക്ഷ ഉപകരണങ്ങളും ഇവര്‍ക്ക് ഒരുക്കിയിട്ടില്ല.ആകെയുള്ളത് കിലോമാറ്ററുകള്‍ നീളമുള്ള എമര്‍ജന്‍സി റോപ്പുകള്‍ മാത്രം,ലൈഫ് ജാക്കറ്റുകളും ആവശ്യത്തിനുള്ളത് ഇല്ലന്നതാണ് വാസ്തവം്.ആറന്മുളയില് മാത്രമാണ് ഫയര്‍ഫോഴ്സിന് താല്കാലിക ബോട്ട് സംവിധാനമുള്ളത്.പത്തനംതിട്ട,സീതത്തോട്,അടൂര്‍,റാന്നി,കോന്നി,തിരുവല്ല എന്നിവിടങ്ങളിലാണ് നിലവില്‍ ഫയര്‍ ഫോഴ്സിന് സേറ്റേഷനുകള്‍ ഉള്ളത്.ഇവിടെ ആവശ്യത്തിനുള്ള വാഹനങ്ങള്‍ പോലുമില്ല.അപകട സാദ്ധ്യത കണക്കിലെടുത്ത് ജലത്തിലെ അടിയന്തര സാഹചര്യങ്ങളെ തരണം ചെയ്യുന്ന സ്കൂബ് ഡൈവിങ്ങ് സെറ്റ് വേണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ഒരുക്കികൊടുക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.വിവിധ വകുപ്പ് കളില്‍ നിന്ന് അപകട സാദ്ധ്യത മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആവശ്യമായ അഗ്നിശമന സേനാംഗങ്ങളെ വിന്യസിക്കുവാന്‍ ജില്ലാഭരണകൂടത്തിന് ഇത്തവണയും കഴിഞ്ഞിട്ടില്ല.ആവശ്യത്തിനുള്ള പോലീസ് സംവിധാനവും സജ്ജമാക്കിയിട്ടില്ല.പലയിടങ്ങളിലും സംഘാടകരാണ് വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഇടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ഇതിനായി ആമ്പുലന്‍സുകളും മെഡിക്കല്‍ യൂണിറ്റുകളും ഇന്നലെ തന്നെ വിവിധ കേന്ദ്രങ്ങളില്‍ നില ഉറപ്പിച്ചിട്ടുണ്ട്.എല്ലാ കേന്ദ്രങ്ങളിലും മുങ്ങള്‍ വിദഗ്ധരായ പ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: