താനൂര്‍: ബസ് സ്റ്റാന്‍ഡിനുള്ളിലെ അനധികൃത മത്സ്യവില്‍പ്പനക്കെതിരെ ജനരോക്ഷം ഉയരുമ്പോള്‍ അധികൃതര്‍ മൗനം തുടരുന്നു. താനൂര്‍ പഞ്ചായത്തായിരുന്ന സമയത്ത് തന്നെ മത്സ്യവില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ എല്ലാ നിയന്ത്രണങ്ങളും കാറ്റില്പറത്തികൊണ്ട് ഇപ്പോഴും മത്സ്യവില്‍പ്പന തകൃതിയായി നടക്കുകയാണ്. ജനങ്ങളുടെ പരാതി രൂക്ഷമായപ്പോള്‍ നഗരസഭ പോലീസിലും ആരോഗ്യവകുപ്പിനും പരാതി നല്കി. തുടര്‍ന്ന് മത്സ്യവില്‍പ്പന നിര്‍ത്തിവെച്ചു. മത്സ്യവ്യാപാരികള്‍ നഗരസഭക്ക് മുന്നില്‍ ഭരണപക്ഷ പാര്‍ട്ടിയുടെ ഒത്താശയോടെ ധര്‍ണ്ണ നടത്തി. മത്സ്യവ്യാപാരം പിന്നെയും തുടര്‍ന്നു. ഇതിനെതിരെ പ്രദേശവാസികള്‍ രംഗത്ത് വന്നെങ്കിലും അത് അവസാനിച്ചത് സംഘര്‍ഷത്തിലായിരുന്നു.
നഗരസഭ ഭരിക്കുന്നവര്‍ തന്നെ ഈ അനധികൃത കച്ചവടത്തിന് ഒത്താശ ചെയ്യുമ്പോള്‍ പോലീസിനും ആരോഗ്യവകുപ്പിനും നിസഹായകരായി നില്‍ക്കാനേ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: