കണ്ണൂര്‍: ഏഴാം ശമ്പള കമ്മീഷന്റെ ശമ്പള പരിഷ്കരണ കുടിശ്ശികയും പെന്ഷന് പരിഷ്കരണ കുടിശ്ശികയും ആഗസ്ത് മാസത്തെ ശമ്പളത്തോടൊപ്പവും പെന്‍ഷനോടൊപ്പവും ഒന്നിച്ച് ഒറ്റത്തവണയായി നല്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മാതൃകയാക്കി പത്തം ശമ്പള പരിഷ്കരണ കുടിശ്ശികകള്‍ ഒറ്റത്തവണയായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉടന്‍ നല്‍കണമെന്ന് പെന്‍ഷണേഴ്സ് സംഘ് കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായ പോലീസ് അതിക്രമത്തെ ജില്ലാ കമ്മറ്റി അപലപിച്ചു.
വന്ദേമാതര ഗാനാലാപനത്തോടെ ആരംഭിച്ച ജില്ലാ കമ്മറ്റിയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് സി.സി.രവീന്ദ്രന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അന്നൂരില്‍ വധിക്കപ്പെട്ട ബിഎംഎസ് നേതാവ് സി.കെ.രാമചന്ദ്രന് യോഗം ആദരാഞ്ജലികളര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ സുധീര്‍ യജ്ഞദാസ് മുഖ്യ പ്രഭാഷണം നടത്തി. പെന്‍ഷനേഴ്സ് സംഘിന്റെ ജില്ലാ സമ്മേളനം സപ്തംബര്‍ 17ന് പാനൂരിലെ ശക്തി ദുര്‍ഗ്ഗത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.
പെന്‍ഷനേഴ്സ് സംഘ് പാനൂര്‍ ബ്ലോക്കിന്റെ വാര് ഷിക സമ്മേളനം ആഗസ്ത് 14ന് ഉച്ചയ്ക്ക് 2 മണിക്കും തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് ജില്ലാ സമ്മേളനത്തില്‍ സ്വാഗത സംഘ രൂപീകരണവും ശക്തിദുര്ഗ്ഗത്തില് വെച്ച് നടക്കും. എ.കെ.രാമകൃഷ്ണന് സ്വാഗതവും എം.വി.പ്രഭാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: