വടക്കാഞ്ചേരി: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് ശബരിമല മുന്‍മേല്‍ശാന്തി ഏഴിക്കോട്മന കൃഷ്ണദാസ് നമ്പൂതിരി. നിലവില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിരോധനമില്ല.
10 വയസ്സുമുതല്‍ 50 വയസ്സുവരെയുള്ളവര്‍ പ്രവേശിക്കുന്നതിന് മാത്രമാണ് വിലക്ക്. ആയതിനാല്‍ സ്ത്രീപ്രവേശനം ഇല്ല എന്ന വാദം തെറ്റാണ്. ഏത് തീരുമാനത്തിലും ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കുന്ന വിധത്തിലായിരിക്കണം തീരുമാനമെടുക്കേണ്ടത്. ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞഅഞു.
ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് ഒരിക്കലും പ്രവേശനം നല്‍കരുതെന്ന് കൃഷ്ണദാസ് നമ്പൂതിരി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: