അയ്യന്തോള്‍: അയ്യന്തോള്‍ ജിവിഎച്ച്എസ്എസ്സില്‍ ശലഭോദ്യാനം നിര്‍മ്മിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ പേരിലാണ് ഉദ്യാനം നിര്‍മ്മിക്കുവാന്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി ഇവരെ സഹായിക്കാന്‍ കെഎഫ്ആര്‍ഐ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി.വി.സജീഷും റിസര്‍ച്ച് സ്കോളര്‍ സൗമ്യയും ക്ലാസെടുത്തു. അംബിക, അനന്തഗോപാലന്‍, ശിവദാസ് എന്നീ വിദ്യാര്‍ത്ഥികള്‍ ശലഭോദ്യാനത്തെക്കുറിച്ച് ഉന്നയിച്ച സംശയങ്ങള്‍ക്ക് ഇവര്‍ മറുപടി നല്കി. കഴിഞ്ഞ ദിവസം മന്ത്രി സുനില്‍കുമാറും ശലഭോദ്യാനത്തിന് വേണ്ട സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അബ്ദുള്‍കലാമിന്റെ സ്മരണക്കായി ഛായാചിത്രം വരച്ചും അദ്ദേഹത്തെക്കുറിച്ചുള്ള വിവരശേഖരണം നടത്തിയതും പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: