ചാലക്കുടി: ദേശീയപാത നിര്‍മ്മാണ കമ്പനിയും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നല്‍കിയവാക്ക് പാഴായി. ദേശീയപാത നിര്‍മ്മാണത്തിലെ കരാര്‍ പ്രകാരമുള്ള എല്ലാ നിര്‍മ്മാണ പ്രവൃത്തികളും ജൂലായ് 31 മുന്‍പ് പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപ്പിച്ചിരുന്നത് എന്നാല്‍ പറഞ്ഞ തീയതിക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കളക്ടര്‍ രതീശന്, ബി.ഡി.ദേവസി എംഎല്‍എ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ചാലക്കുടി റെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവന്തപുരത്ത് നടന്ന യോഗ തീരുമാന പ്രകാരമാണ് ചാലക്കുടിയിലും യോഗം വിളിച്ച് ചേര്‍ത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങള്‍ നടന്നിരുന്നെങ്കിവും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സര്‍ക്കാരും മാറിയാലും ദേശീയപാത നിര്‍മ്മാണ കമ്പനിക്ക് മാത്രം ഒരു മാറ്റവുമില്ലെന്ന് ഇതിലൂടെ തെളിയിച്ചു. ദേശീയപാത നിര്‍മ്മാണവുമായി ചില നിര്‍മ്മാണ പ്രവൃത്തികള്‍ മാത്രമാണ് നടത്തിയിരിക്കുന്നത്.
കൊടകര ഭാഗത്തും. മുരിങ്ങൂരില്‍ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണവുമാണ് പൂര്‍ത്തിയായിട്ടുള്ളത്.മുരിങ്ങൂര്‍ കൊരട്ടി വരെയുള്ള ഭാഗത്തെ സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം,ബസ്സ്ബ്ബേ,സര്‍വ്വീസ് റോഡുകളുടെ അറ്റകുറ്റ പണികള്‍ ഒന്നും തന്നെ പൂര്‍ത്തിയായിട്ടില്ല.മൂന് തീരുമാന പ്രകാരം മുരിങ്ങൂരിലെ സര്‍വ്വീസ് റോഡ് നിര്മ്മിക്കുവാനാട്ടിരിക്കുന്ന മണ്ണ് മഴയെ തുടര്‍ന്ന് ആകെ ചെളി കൂമ്പാരമായി കിടക്കുകയാണ്.മുരിങ്ങൂരില്‍ മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച സര്‍വ്വീസ് കുണ്ടും കുഴിയുമായിരിക്കുകയാണ്. ചാലക്കുടി കോടതി ജംഗ്ഷനില്‍ മുരിങ്ങൂര്‍ മോഡല്‍ അടിപാതയുടെ നിര്‍മ്മാണവും തുടങ്ങുമെന്നായിരുന്നു യോഗത്തില്‍ പറഞ്ഞിരുന്നത്.
ആ തീരൂമാനം അട്ടിമറിച്ചാണ് കോടതി ജംഗ്ഷനില്‍ അടിപാത നിര്‍മ്മിക്കുമെന്ന് പ്രഖ്യാപ്പിച്ചത്.ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ദേശീയപാതയിലെ മറ്റു നിര്‍മ്മാണ പ്രവൃത്തികള്‍ ഡിസംബര്‍ 31 മുന്‍പായി പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: