തൃശൂര്‍: രാമായണം ബോധത്യാഗങ്ങളെ ത്യജിക്കുന്ന യോഗത്തിന്റെ പാതയാണെന്ന് സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി. സംബോധ് ഫൗണ്ടേഷന് രാമായണമാസത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാമായണാമൃതയജ്ഞത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാമായണം പഞ്ചമവേദമാണ്. ആത്മരതി ഉറപ്പാക്കിയ രാമന്റെ കഥ ജീവിത സങ്കടങ്ങള്‍ക്ക് ഉത്തമ പരിഹാരം നിര്‍ദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭോഗസംസ്കാരം ഉത്പന്നങ്ങളുടെ മികവ് ഉറപ്പാക്കാനും പരസ്യം ചെയ്യാനും മത്സരിക്കുമ്പോള്‍ ഭോക്താവിന് പരാതിയും ലോഭവും പെരുകും. ലോഭം അധികാരക്കൊതിയിലേക്കും യുദ്ധത്തിലേക്കും നയിക്കും. ഈ രാവണചേതനയെ ജ്ഞാനാധിഷ്ഠിത രാമായണംകൊണ്ട് നിയന്ത്രിക്കണമെന്ന് സ്വാമിജി പറഞ്ഞു. മനുഷ്യനെ അമര്ത്യനാക്കാനുള്ള പ്രേമഗാഥയാണ് രാമായണം.
പൂങ്കുന്നം പുഷ്പഗിരി രാഘവേന്ദ്രമഠം ഹാളില്‍ ദിവസവും വൈകീട്ട് 6 മുതല്‍ 7.30വരെ പ്രഭാഷണം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: