ചെറുതുരുത്തി: വിശ്വഹിന്ദുപരിഷത്ത് ചെറുതുരുത്തി പ്രഖണ്ഡ് സമിതിയുടെ ആഭിമുഖ്യത്തില്‍ ഗണേശോത്സവം സെപ്തംബര്‍ അഞ്ചുമുതല്‍ 11വരെ ആഘോഷിക്കും. ഏഴ് ദിവസവും അമ്പത് സ്ഥലങ്ങളിലായി ഗണേശവിഗ്രഹപൂജയും ആനയൂട്ടും ഗണപതിഹോമവും നടത്തും. തുടര്‍ന്ന് ഗ്രാമപ്രദക്ഷിണങ്ങള്ക്ക് ശേഷം 11ന് വിഗ്രഹങ്ങള്‍ കോഴിമാംപറമ്പ് ക്ഷേത്രത്തില്സംഗമിച്ച് മഹാഘോഷയാത്രയായി ചെറുതുരുത്തി സെന്ററിലെത്തും. ഇവിടെ നടക്കുന്ന പൊതുസമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭാരതപ്പുഴയില്‍ ഗണേശവിഗ്രഹങ്ങള്‍ നിമഞ്ജ്ജനം ചെയ്യും. പ്രഖണ്ഡ് പ്രസിഡണ്ട് ടി.സി.ഉണ്ണികൃഷ്ണന്, സെക്രട്ടറി കെ.ജയന്, കെ.എം.അജിത്കുമാര്‍, പി.ആര്.മണികണ്ഠന്, ജില്ലാപ്രസിഡണ്ട് സി.എന്‍.നാരായണന്, ജോ.സെക്രട്ടറി എം.എ.രാജു, വിപിന്കൂടിയേടത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: